Posted on: 01 Jun 2010
തിരുവനന്തപുരം: ആനയുടെ ചവിട്ടേറ്റ് ഇടതുകാല്‍ തകര്‍ന്ന ചുമട്ടുതൊഴിലാളിക്ക് 2,70,000 രൂപ നഷ്ടപരിഹാരം അനുവദിച്ചു.'ഗണേശന്‍' ആനയുടെ അതിക്രമം കാരണം കിടക്കയിലായ കൊല്ലം ചാത്തന്നൂര്‍ ശീമാട്ടി തുണ്ടുവിള വീട്ടില്‍ എം.നിയാസിനാണ് നഷ്ടപരിഹാരം കിട്ടുക. ആനയെ ഇന്‍ഷുര്‍ ചെയ്ത ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനി ഒരു ലക്ഷം രൂപ നല്‍കണം. 'ഗണേശ'ന്റെ ഉടമയായ കൊല്ലം പുത്തന്‍കുളം ജോയ് ഭവനില്‍ ഷാജി എന്ന ജി.വിശ്വംഭരനില്‍ നിന്ന് ബാക്കി തുകയായ 1,70,000 രൂപയും ഈടാക്കാന്‍ തിരുവനന്തപുരം പെര്‍മനന്റ് ലോക് അദാലത്താണ് ഉത്തരവിട്ടത്. 2005 ഏപ്രില്‍ 11നാണ് നിയാസിന് ആനയുടെ ചവിട്ടേറ്റത്. അദാലത്ത് ചെയര്‍മാന്‍ എ.ഡെന്നിസണ്‍, അംഗങ്ങളായ കെ.എം.എ. ലത്തീഫ്, ഡി.സന്തോഷ്‌കുമാര്‍ എന്നിവരാണ് ചുമട്ടുതൊഴിലാളിക്ക് ആശ്വാസമേകുന്ന വിധി പറഞ്ഞത്.
No comments:
Post a Comment