Monday, May 31, 2010

ഗ്രാമങ്ങള്‍ ഭീതിയില്‍ കാതിക്കുടത്തും പുലി: ഉറപ്പില്ലെന്ന് വനപാലകര്‍

ഗ്രാമങ്ങള്‍ ഭീതിയില്‍ കാതിക്കുടത്തും പുലി: ഉറപ്പില്ലെന്ന് വനപാലകര്‍
Posted on: 31 May 2010
ചാലക്കുടി: ഒരിടത്ത് പുലി ഭീഷണി ഒഴിയും മുമ്പ് മറ്റൊരു ഗ്രാമത്തില്‍ കൂടി പുലിയെത്തിയതായി സംശയം. കാടുകുറ്റി ഗ്രാമപ്പഞ്ചായത്തിലെ കാതിക്കുടം ഭാഗത്താണ് പുലി ഇറങ്ങിയതായി സംശയിക്കുന്നത്. കാതിക്കുടം സൗത്ത് ഇന്ത്യന്‍ ബാങ്കിന് എതിര്‍ഭാഗത്തുള്ള വീട്ട്പറമ്പുകളിലാണ് ഞായറാഴ്ച രാവിലെ പുലിയുടെ കാല്‍പ്പാടുകള്‍ കണ്ടത്.സമീപവാസി പള്ളത്തിട്ടി ഷാജു രാവിലെ നടക്കാനിറങ്ങിയപ്പോഴാണ് റോഡില്‍ കാല്‍പ്പാടുകള്‍ കണ്ടത്. മൃഗത്തിന്റെ കാല്‍പ്പാടുകള്‍ തൊട്ടടുത്ത പറമ്പുകളിലും ദൃശ്യമായി.

അകലത്തില്‍ വലിയ കാല്‍പ്പാടുകളാണ് പതിഞ്ഞിട്ടുള്ളത്.അതിരപ്പിള്ളി വന റെയ്ഞ്ചിലെ വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി .കാലിന്റെ അടയാളം പ്ലാസ്റ്റര്‍ ഓഫ് പാരീസില്‍ രേഖപ്പെടുത്തി പരിശോധനയ്ക്കായി കൊണ്ടുപോയി. രാത്രി പുലിയ്ക്കുവേണ്ടി കാത്തിരിക്കുവാനാണ് നാട്ടുകാരുടെ തീരുമാനം.

എന്നാല്‍ കണ്ട കാല്പാടുകള്‍ പുലിയുടെതാകുവാന്‍ സാധ്യതയില്ലെന്നാണ് ഫോറസ്റ്റര്‍ സി.പി. ഔസേപ്പ് പറയുന്നത്. കാല്പാടില്‍ നഖത്തിന്റെ പാടുകള്‍കൂടിയുള്ളതാണ് പുലിയുടെതല്ലെന്ന നിഗമനത്തില്‍ എത്താന്‍ കാരണംകോടശ്ശേരി പഞ്ചായത്തിലെ ചെമ്പന്‍ കുന്നില്‍ വെള്ളിയാഴ്ച രാത്രി ചിലര്‍ പുലിയെ കണ്ടിരുന്നു.

പുലിയ്ക്കായി ശനിയാഴ്ച അര്‍ധരാത്രി വരെ വനപാലകരും നാട്ടുകാരും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തുവാനായില്ല. ഇവിടെ ജനങ്ങള്‍ ഭീതിയിലാണ്. ഈ പ്രദേശം വനമേഖലയ്ക്കടുത്തായതിനാല്‍ സാധ്യത തള്ളിക്കളയാനാവില്ല.

No comments:

Post a Comment