Monday, May 31, 2010

പുലിയെ കണ്ടതായി നാട്ടുകാര്‍; മറ്റേതോ ജീവിയെന്ന് വനപാലകര്‍

പുലിയെ കണ്ടതായി നാട്ടുകാര്‍; മറ്റേതോ ജീവിയെന്ന് വനപാലകര്‍
Mathrubhumi Posted on: 30 May 2010
ചാലക്കുടി: കോര്‍മല വനമേഖലയ്ക്കടുത്ത് ചെമ്പന്‍കുന്നില്‍ പുലിയിറങ്ങിയതായി നാട്ടുകാര്‍ പറഞ്ഞു. ചെമ്പന്‍കുന്നില്‍ വാട്ടര്‍ ടാങ്കിനടുത്ത്, സമീപവാസിയായ ചെന്തുരുത്തി സുനിലാണ് പുലിയെ കണ്ടത്. വെള്ളിയാഴ്ച രാത്രി ബൈക്കില്‍ പോകുമ്പോഴാണ് കണ്ടത്.സമീപവാസിയായ അല്‍ഫോന്‍സ എന്ന സ്ത്രീയും കണ്ടതായി പറഞ്ഞു.വിവരമറിഞ്ഞ് ശനിയാഴ്ച വനപാലകരെത്തി അന്വേഷണം നടത്തി. ഒന്നര അടി ഉയരമുള്ള മൃഗത്തെയാണ് ദൃക്‌സാക്ഷികള്‍ കണ്ടതെന്നും ഇവര്‍ പറഞ്ഞ ലക്ഷണമനുസരിച്ച് പുലിയാകുവാന്‍ സാധ്യതയില്ലെന്നും വനപാലകര്‍ പറഞ്ഞു.എങ്കിലും നാട്ടുകാരോട് ജാഗ്രരൂകരായിരിക്കുവാന്‍ വനപാലകര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.ഈ ഭാഗത്ത് വഴിവിളക്കുകള്‍ ഇല്ലാത്തത് പ്രശ്‌നമായിട്ടുണ്ട്. പുലിയെ കണ്ട സ്ഥലത്തുനിന്നും വനത്തിലെത്തുവാന്‍ ഒരു കിലോമീറ്റര്‍ ദൂരമുണ്ട്.

No comments:

Post a Comment