Monday, May 31, 2010

കൊമ്പന്‍ കൃഷ്ണന്‍ ഇടഞ്ഞു; പാപ്പാന്‍ രക്ഷപ്പെട്ടു

Mathrubhumi
കൊമ്പന്‍ കൃഷ്ണ വീണ്ടും ഇടഞ്ഞു
Posted on: 01 Jun 2010
ഗുരുവായൂര്‍: ദേവസ്വത്തിലെ കൊമ്പന്‍ കൃഷ്ണ ആനത്താവളത്തില്‍ വീണ്ടും ഇടഞ്ഞു.രണ്ടുദിവസം മുമ്പ് പട്ടതാങ്ങുമ്പോള്‍ ഇടഞ്ഞ് പാപ്പാന്‍ മുരളിയെ കുത്താന്‍ ശ്രമിച്ചിരുന്നു.തിങ്കളാഴ്ച രാവിലെ വെള്ളം നല്‍കാനും കെട്ടുംതറി വൃത്തിയാക്കാനും എത്തിയതായിരുന്നു പാപ്പാന്മാര്‍. പിന്‍കാലിലെ ചങ്ങല അഴിച്ചതോടെ ആന മുന്‍കാലിലെ ചങ്ങലയില്‍ വട്ടം കറങ്ങാന്‍ തുടങ്ങി. രണ്ടു മണിക്കൂറോളമാണ് ആനത്താവളത്തില്‍ കൊമ്പന്‍ പരിഭ്രാന്തി പരത്തിയത്. വടമെറിഞ്ഞ് ആനയെ പാപ്പാന്മാര്‍ തളച്ചു.


Posted on: 30 May 2010
ഗുരുവായൂര്‍:തമിഴ്‌നാട് മുഖ്യമന്ത്രിയായിരിക്കെ ജയലളിത ഗുരുവായൂരപ്പന് നടയിരുത്തിയ കൊമ്പന്‍ കൃഷ്ണ ശനിയാഴ്ച ആനത്താവളത്തില്‍ ഇടഞ്ഞു. കുത്താന്‍ ശ്രമിക്കുന്നതിനിടെ മരത്തിന്റെ മറവിലേക്ക് മാറിയതിനാല്‍ പാപ്പാന്‍ മുരളി രക്ഷപ്പെട്ടു. രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. പട്ട താങ്ങാന്‍ എത്തിയ കൊമ്പന്‍ പെട്ടെന്നാണ് ഇടഞ്ഞത്.പാപ്പാന് നേരെ കുതിച്ച ആന ഏറെ നേരം പരിഭ്രാന്തി സൃഷ്ടിച്ചു. ആനത്താവളം സന്ദര്‍ശിയ്ക്കാനെത്തിയവരെ ഗെയ്റ്റിനു പുറത്താക്കി സുരക്ഷാവലയം സൃഷ്ടിച്ചു. ഡോക്ടര്‍ വിവേകിന്റെ നേതൃത്വത്തില്‍ പാപ്പാന്മാര്‍ വടം ഉപയോഗിച്ച് ആനയെ തളച്ചു.

No comments:

Post a Comment