Mathrubhumi Posted on: 01 Jun 2010
ചാലക്കുടി: കഴിഞ്ഞ ദിവസം കാടുകുറ്റി ഗ്രാമപ്പഞ്ചായത്തിലെ കാതിക്കുടം ഭാഗത്ത് കണ്ട കാല്‍പ്പാടുകള്‍ പുലിയുടേതല്ലെന്ന് വനപാലകര്‍ അറിയിച്ചു. കാതിക്കുടം സൗത്ത് ഇന്ത്യന്‍ ബാങ്കിന് സമീപത്തെ പറമ്പിലാണ് കഴിഞ്ഞ ദിവസം അസാധാരണമായ കാല്‍പ്പാടുകള്‍ കണ്ടത്. ഭീതിയിലായ നാട്ടുകാര്‍ വനപാലകരെ വിവരമറിയിച്ചിരുന്നു. വനപാലകരെത്തി കാല്പാടുകള്‍ പ്ലാസ്റ്റര്‍ ഓഫ് പാരിസില്‍ പകര്‍ത്തി പരിശോധനയ്ക്ക് കൊണ്ടുപോയിരുന്നു. പരിശോധനയിലാണ് പുലിയുടേതല്ലെന്ന് വ്യക്തമായത്.
No comments:
Post a Comment