Monday, May 31, 2010

ആനയുടെ ചവിട്ടേറ്റ് കാല്‍ തകര്‍ന്ന തൊഴിലാളിക്ക് നഷ്ടപരിഹാരം

Posted on: 01 Jun 2010
തിരുവനന്തപുരം: ആനയുടെ ചവിട്ടേറ്റ് ഇടതുകാല്‍ തകര്‍ന്ന ചുമട്ടുതൊഴിലാളിക്ക് 2,70,000 രൂപ നഷ്ടപരിഹാരം അനുവദിച്ചു.'ഗണേശന്‍' ആനയുടെ അതിക്രമം കാരണം കിടക്കയിലായ കൊല്ലം ചാത്തന്നൂര്‍ ശീമാട്ടി തുണ്ടുവിള വീട്ടില്‍ എം.നിയാസിനാണ് നഷ്ടപരിഹാരം കിട്ടുക. ആനയെ ഇന്‍ഷുര്‍ ചെയ്ത ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനി ഒരു ലക്ഷം രൂപ നല്‍കണം. 'ഗണേശ'ന്റെ ഉടമയായ കൊല്ലം പുത്തന്‍കുളം ജോയ് ഭവനില്‍ ഷാജി എന്ന ജി.വിശ്വംഭരനില്‍ നിന്ന് ബാക്കി തുകയായ 1,70,000 രൂപയും ഈടാക്കാന്‍ തിരുവനന്തപുരം പെര്‍മനന്റ് ലോക് അദാലത്താണ് ഉത്തരവിട്ടത്. 2005 ഏപ്രില്‍ 11നാണ് നിയാസിന് ആനയുടെ ചവിട്ടേറ്റത്. അദാലത്ത് ചെയര്‍മാന്‍ എ.ഡെന്നിസണ്‍, അംഗങ്ങളായ കെ.എം.എ. ലത്തീഫ്, ഡി.സന്തോഷ്‌കുമാര്‍ എന്നിവരാണ് ചുമട്ടുതൊഴിലാളിക്ക് ആശ്വാസമേകുന്ന വിധി പറഞ്ഞത്.

മലക്കപ്പാറയില്‍ പുലി കെണിയില്‍പ്പെട്ടു

മലക്കപ്പാറയില്‍ പുലി കെണിയില്‍പ്പെട്ടു
Mathrubhumi Posted on: 01 Jun 2010
അതിരപ്പിള്ളി/തൃശ്ശൂര്‍: നാട്ടിലിറങ്ങുന്ന പുലികളെ പേടിച്ചുകഴിയുന്ന മലക്കപ്പാറയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ പുലി കെണിയില്‍ കുടുങ്ങി. ഏകദേശം മൂന്നു വയസ്സുള്ള പെണ്‍പുലിയാണ് കൂട്ടില്‍ അകപ്പെട്ടത്. പിന്നീട് ഇതിനെ തൃശ്ശൂര്‍ മൃഗശാലയിലേക്ക് മാറ്റി. സംസ്ഥാന അതിര്‍ത്തിപ്രദേശമായ ഇവിടെ അഞ്ചുമാസത്തിനുള്ളില്‍ രണ്ടു കുട്ടികളെ പുലികള്‍ കൊല്ലുകയുണ്ടായി. ജനവരിയിലും മെയ് മാസത്തിലും ഓരോ പുലിയെ പിടികൂടുകയും ചെയ്തിരുന്നു.കീഴ്‌പെരട്ടില്‍ കൂടുവച്ചിരുന്ന സ്ഥലത്തുനിന്ന് തിങ്കളാഴ്ച പുലര്‍ച്ചെ അലര്‍ച്ച കേട്ടെന്നു നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍, ആരും ഭയന്നു പുറത്തിറങ്ങിയില്ല. നേരം പുലര്‍ന്നശേഷം ചെല്ലദുരൈ, ചന്ദ്രന്‍ എന്നിവര്‍ കൂടിനടുത്തുചെന്നു നോക്കി. പുലി കെണിയില്‍പ്പെട്ട വിവരം ഉടന്‍ വനപാലകരെ അറിയിച്ചു. നൂറുകണക്കിനു നാട്ടുകാര്‍ പുലിയെ കാണാന്‍ തടിച്ചുകൂടി.രണ്ട് അറകളുള്ള കൂട്ടില്‍ ഇരയായി ഇട്ടിരുന്ന പട്ടിയെ പുലി കൊന്നു. മുഖത്ത് മുറിവുകള്‍ ഉണ്ട്. കൂട്ടില്‍നിന്നു രക്ഷപ്പെടാന്‍ ശ്രമിക്കവെ കമ്പികളില്‍ കൊണ്ട് മുറിഞ്ഞതാണെന്നു കരുതുന്നു. വനംവകുപ്പ് വെറ്ററിനറി സര്‍ജന്‍ ഡോ.സുനിലും വെറ്റിലപ്പാറ വെറ്ററിനറി സര്‍ജന്‍ ഡോ. മാഗ്‌നസ് പോളും പുലിയെ പരിശോധിച്ചു. മുറിവുകള്‍ സാരമുള്ളതല്ലെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു. കൂടോടുകൂടിത്തന്നെ പുലിയെ ടാറ്റാ കമ്പനിയുടെ ലോറിയില്‍ വച്ച് പതിനൊന്നരയോടെ വാഴച്ചാലില്‍ എത്തിച്ചു.അവിടെനിന്നു വൈകീട്ട് നാലു മണിയോടെയാണ് തൃശ്ശൂര്‍ മൃഗശാലയിലേക്ക് കൊണ്ടുപോയത്. മുറിവുകള്‍ ഉണങ്ങിയശേഷം മൃഗശാലയില്‍നിന്ന് വനത്തില്‍ കൊണ്ടുപോയി വിടാനാണ് തീരുമാനം.കൊല്ലത്തിരുമേട് റേഞ്ച് ഓഫീസര്‍ കെ.പി. പ്രദീപിന്റെയും ഡപ്യൂട്ടി റേഞ്ച് ഓഫീസര്‍ കെ.ടി. ഉദയന്റെയും നേതൃത്വത്തില്‍ വനപാലകരും എ.എസ്.ഐ. പോളിന്റെ നേതൃത്വത്തില്‍ മലക്കപ്പാറ പോലീസും സ്ഥലത്തെത്തിയിരുന്നു. തൊട്ടടുത്ത പ്രദേശമായ തോണിമുടിയില്‍ കഴിഞ്ഞ ജനവരിയില്‍ പുലിയിറങ്ങി നാലുവയസ്സുകാരന്‍ മുകേഷിനെയും മെയ് മാസത്തില്‍ ഒമ്പതു വയസ്സുകാരന്‍ മനുശങ്കറിനെയും കൊല്ലുകയുണ്ടായി.പുലിയെ തിങ്കളാഴ്ച വൈകീട്ട് 6.15 ഓടുകൂടി തൃശ്ശൂര്‍ മൃഗശാലയില്‍ എത്തിച്ചു. വനംവകുപ്പിലെ ഡോക്ടര്‍ വി. സുനില്‍കുമാറും മൃഗശാലാ ഡോക്ടര്‍ എം.കെ. നാരായണനും പുലിയെ പരിശോധിച്ചു. മൃഗശാലയില്‍ പ്രത്യേകം ഒരുക്കിയ കൂട്ടിലാണ് പുലിയെ തല്‍ക്കാലം പാര്‍പ്പിച്ചിരിക്കുന്നത്.

-----------------------------

Malayala manorama news

തേയിലത്തോട്ടത്തിലെ കാടുകള്‍ പുലികളുടെ താവളങ്ങള്‍

Mathrubhumi Posted on: 01 Jun 2010
പുലി കുടുങ്ങിയെങ്കിലും ജനം ഭീതിയില്‍ത്തന്നെ
Posted on: 01 Jun 2010
മലക്കപ്പാറ: മലക്കപ്പാറയില്‍ കീഴ്‌പെരട്ടില്‍ പുലി കെണിയില്‍ പെട്ടെങ്കിലും ജനങ്ങള്‍ ഭീതിയില്‍ത്തന്നെ. ഇനിയും പുലികള്‍ മലക്കപ്പാറ മേഖലയില്‍ ഉണ്ടെന്നതാണ് കാരണം. കീഴ്‌പെരട്ടിലെ ഈ കൂടിനുസമീപം ഒരു വലിയ പുലിയുടെയും ഒരു ചെറിയ പുലിയുടെയും കാല്‍പ്പാടുകള്‍ കണ്ടിരുന്നു.കേരള-തമിഴ്‌നാട് അതിര്‍ത്തിപ്രദേശമായ നടുപെരട്ടിലെ തേയിലത്തോട്ടത്തില്‍ വെച്ച കൂടിനുസമീപം തിങ്കളാഴ്ച രാവിലെ ഒരു വലിയ പുലിയുടെയും ഒരു കാട്ടുപന്നിയുടെയും കാല്‍പ്പാടുകള്‍ നാട്ടുകാര്‍ കണ്ടിരുന്നു. നടുപെരട്ടില്‍ മാസങ്ങള്‍ക്കുമുമ്പ് കൂട് സ്ഥാപിച്ചെങ്കിലും ഇതുവരെയും പുലി കെണിയില്‍പ്പെട്ടിട്ടില്ല. മലക്കപ്പാറ മേഖലയില്‍ മുപ്പതിലേറെ പുലികളുണ്ടെന്നാണ് വനംവകുപ്പ് അധികൃതര്‍ പറയുന്നത്. പുലിയെ പിടിക്കാനായി മലക്കപ്പാറയില്‍ ഇനിയും കൂട് സ്ഥാപിക്കാനാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. വനപാലകര്‍ ഇത് അംഗീകരിക്കുകയും ചെയ്യുന്നുണ്ട്.

മലക്കപ്പാറ: തേയിലത്തോട്ടത്തിനുള്ളിലെ കാടുകളാണ് പുലികളുടെ താവളങ്ങള്‍. രണ്ട് തരംകാടുകളുണ്ട്. വെള്ളം ഒഴുകുന്ന ചോലകളിലും തോടുകളിലും വളര്‍ന്നുനില്‍ക്കുന്ന കുറ്റിക്കാടുകള്‍. മറ്റൊന്ന് തൊഴിലാളികള്‍ക്ക് കൃഷിചെയ്യാന്‍ ടാറ്റാ കമ്പനി നല്‍കിയ സ്ഥലങ്ങളിലെ കാടുകളും വള്ളിപ്പടര്‍പ്പുകളും.തൊഴിലാളികളെയും ആടുമാടുകളെയും വളര്‍ത്തു നായ്ക്കളെയും പിടിച്ചോ പിടിക്കാന്‍ ശ്രമിച്ചശേഷമോ പുലി ഓടിമറയുന്നത് ഈ കാടുകളിലേയ്ക്കാണ്. തൊഴിലാളികളുടെ ക്വാര്‍ട്ടേഴ്‌സുകള്‍ക്ക് സമീപത്തെ ഇത്തരം കാടുകള്‍ വെട്ടിമാറ്റണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു. കാടുകള്‍ വെട്ടിമാറ്റുന്ന കാര്യം ടാറ്റാ കമ്പനി അധികൃതരെയും മറ്റും അറിയിച്ചെങ്കിലും ഇതുവരെ യാതൊരു നടപടിയുമുണ്ടായില്ലെന്ന് തൊഴിലാളികള്‍ പറഞ്ഞു. തൊഴിലുറപ്പു പദ്ധതിയില്‍പ്പെടുത്തി കാടുകള്‍ ഉടന്‍ വെട്ടിമാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കാതിക്കുടത്ത് കണ്ട കാല്‍പ്പാടുകള്‍ പുലിയുടേതല്ല

Mathrubhumi Posted on: 01 Jun 2010
ചാലക്കുടി: കഴിഞ്ഞ ദിവസം കാടുകുറ്റി ഗ്രാമപ്പഞ്ചായത്തിലെ കാതിക്കുടം ഭാഗത്ത് കണ്ട കാല്‍പ്പാടുകള്‍ പുലിയുടേതല്ലെന്ന് വനപാലകര്‍ അറിയിച്ചു. കാതിക്കുടം സൗത്ത് ഇന്ത്യന്‍ ബാങ്കിന് സമീപത്തെ പറമ്പിലാണ് കഴിഞ്ഞ ദിവസം അസാധാരണമായ കാല്‍പ്പാടുകള്‍ കണ്ടത്. ഭീതിയിലായ നാട്ടുകാര്‍ വനപാലകരെ വിവരമറിയിച്ചിരുന്നു. വനപാലകരെത്തി കാല്പാടുകള്‍ പ്ലാസ്റ്റര്‍ ഓഫ് പാരിസില്‍ പകര്‍ത്തി പരിശോധനയ്ക്ക് കൊണ്ടുപോയിരുന്നു. പരിശോധനയിലാണ് പുലിയുടേതല്ലെന്ന് വ്യക്തമായത്.

പുലിയെ കണ്ടതായി നാട്ടുകാര്‍; മറ്റേതോ ജീവിയെന്ന് വനപാലകര്‍

പുലിയെ കണ്ടതായി നാട്ടുകാര്‍; മറ്റേതോ ജീവിയെന്ന് വനപാലകര്‍
Mathrubhumi Posted on: 30 May 2010
ചാലക്കുടി: കോര്‍മല വനമേഖലയ്ക്കടുത്ത് ചെമ്പന്‍കുന്നില്‍ പുലിയിറങ്ങിയതായി നാട്ടുകാര്‍ പറഞ്ഞു. ചെമ്പന്‍കുന്നില്‍ വാട്ടര്‍ ടാങ്കിനടുത്ത്, സമീപവാസിയായ ചെന്തുരുത്തി സുനിലാണ് പുലിയെ കണ്ടത്. വെള്ളിയാഴ്ച രാത്രി ബൈക്കില്‍ പോകുമ്പോഴാണ് കണ്ടത്.സമീപവാസിയായ അല്‍ഫോന്‍സ എന്ന സ്ത്രീയും കണ്ടതായി പറഞ്ഞു.വിവരമറിഞ്ഞ് ശനിയാഴ്ച വനപാലകരെത്തി അന്വേഷണം നടത്തി. ഒന്നര അടി ഉയരമുള്ള മൃഗത്തെയാണ് ദൃക്‌സാക്ഷികള്‍ കണ്ടതെന്നും ഇവര്‍ പറഞ്ഞ ലക്ഷണമനുസരിച്ച് പുലിയാകുവാന്‍ സാധ്യതയില്ലെന്നും വനപാലകര്‍ പറഞ്ഞു.എങ്കിലും നാട്ടുകാരോട് ജാഗ്രരൂകരായിരിക്കുവാന്‍ വനപാലകര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.ഈ ഭാഗത്ത് വഴിവിളക്കുകള്‍ ഇല്ലാത്തത് പ്രശ്‌നമായിട്ടുണ്ട്. പുലിയെ കണ്ട സ്ഥലത്തുനിന്നും വനത്തിലെത്തുവാന്‍ ഒരു കിലോമീറ്റര്‍ ദൂരമുണ്ട്.

കൊമ്പന്‍ കൃഷ്ണന്‍ ഇടഞ്ഞു; പാപ്പാന്‍ രക്ഷപ്പെട്ടു

Mathrubhumi
കൊമ്പന്‍ കൃഷ്ണ വീണ്ടും ഇടഞ്ഞു
Posted on: 01 Jun 2010
ഗുരുവായൂര്‍: ദേവസ്വത്തിലെ കൊമ്പന്‍ കൃഷ്ണ ആനത്താവളത്തില്‍ വീണ്ടും ഇടഞ്ഞു.രണ്ടുദിവസം മുമ്പ് പട്ടതാങ്ങുമ്പോള്‍ ഇടഞ്ഞ് പാപ്പാന്‍ മുരളിയെ കുത്താന്‍ ശ്രമിച്ചിരുന്നു.തിങ്കളാഴ്ച രാവിലെ വെള്ളം നല്‍കാനും കെട്ടുംതറി വൃത്തിയാക്കാനും എത്തിയതായിരുന്നു പാപ്പാന്മാര്‍. പിന്‍കാലിലെ ചങ്ങല അഴിച്ചതോടെ ആന മുന്‍കാലിലെ ചങ്ങലയില്‍ വട്ടം കറങ്ങാന്‍ തുടങ്ങി. രണ്ടു മണിക്കൂറോളമാണ് ആനത്താവളത്തില്‍ കൊമ്പന്‍ പരിഭ്രാന്തി പരത്തിയത്. വടമെറിഞ്ഞ് ആനയെ പാപ്പാന്മാര്‍ തളച്ചു.


Posted on: 30 May 2010
ഗുരുവായൂര്‍:തമിഴ്‌നാട് മുഖ്യമന്ത്രിയായിരിക്കെ ജയലളിത ഗുരുവായൂരപ്പന് നടയിരുത്തിയ കൊമ്പന്‍ കൃഷ്ണ ശനിയാഴ്ച ആനത്താവളത്തില്‍ ഇടഞ്ഞു. കുത്താന്‍ ശ്രമിക്കുന്നതിനിടെ മരത്തിന്റെ മറവിലേക്ക് മാറിയതിനാല്‍ പാപ്പാന്‍ മുരളി രക്ഷപ്പെട്ടു. രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. പട്ട താങ്ങാന്‍ എത്തിയ കൊമ്പന്‍ പെട്ടെന്നാണ് ഇടഞ്ഞത്.പാപ്പാന് നേരെ കുതിച്ച ആന ഏറെ നേരം പരിഭ്രാന്തി സൃഷ്ടിച്ചു. ആനത്താവളം സന്ദര്‍ശിയ്ക്കാനെത്തിയവരെ ഗെയ്റ്റിനു പുറത്താക്കി സുരക്ഷാവലയം സൃഷ്ടിച്ചു. ഡോക്ടര്‍ വിവേകിന്റെ നേതൃത്വത്തില്‍ പാപ്പാന്മാര്‍ വടം ഉപയോഗിച്ച് ആനയെ തളച്ചു.

ഗ്രാമങ്ങള്‍ ഭീതിയില്‍ കാതിക്കുടത്തും പുലി: ഉറപ്പില്ലെന്ന് വനപാലകര്‍

ഗ്രാമങ്ങള്‍ ഭീതിയില്‍ കാതിക്കുടത്തും പുലി: ഉറപ്പില്ലെന്ന് വനപാലകര്‍
Posted on: 31 May 2010
ചാലക്കുടി: ഒരിടത്ത് പുലി ഭീഷണി ഒഴിയും മുമ്പ് മറ്റൊരു ഗ്രാമത്തില്‍ കൂടി പുലിയെത്തിയതായി സംശയം. കാടുകുറ്റി ഗ്രാമപ്പഞ്ചായത്തിലെ കാതിക്കുടം ഭാഗത്താണ് പുലി ഇറങ്ങിയതായി സംശയിക്കുന്നത്. കാതിക്കുടം സൗത്ത് ഇന്ത്യന്‍ ബാങ്കിന് എതിര്‍ഭാഗത്തുള്ള വീട്ട്പറമ്പുകളിലാണ് ഞായറാഴ്ച രാവിലെ പുലിയുടെ കാല്‍പ്പാടുകള്‍ കണ്ടത്.സമീപവാസി പള്ളത്തിട്ടി ഷാജു രാവിലെ നടക്കാനിറങ്ങിയപ്പോഴാണ് റോഡില്‍ കാല്‍പ്പാടുകള്‍ കണ്ടത്. മൃഗത്തിന്റെ കാല്‍പ്പാടുകള്‍ തൊട്ടടുത്ത പറമ്പുകളിലും ദൃശ്യമായി.

അകലത്തില്‍ വലിയ കാല്‍പ്പാടുകളാണ് പതിഞ്ഞിട്ടുള്ളത്.അതിരപ്പിള്ളി വന റെയ്ഞ്ചിലെ വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി .കാലിന്റെ അടയാളം പ്ലാസ്റ്റര്‍ ഓഫ് പാരീസില്‍ രേഖപ്പെടുത്തി പരിശോധനയ്ക്കായി കൊണ്ടുപോയി. രാത്രി പുലിയ്ക്കുവേണ്ടി കാത്തിരിക്കുവാനാണ് നാട്ടുകാരുടെ തീരുമാനം.

എന്നാല്‍ കണ്ട കാല്പാടുകള്‍ പുലിയുടെതാകുവാന്‍ സാധ്യതയില്ലെന്നാണ് ഫോറസ്റ്റര്‍ സി.പി. ഔസേപ്പ് പറയുന്നത്. കാല്പാടില്‍ നഖത്തിന്റെ പാടുകള്‍കൂടിയുള്ളതാണ് പുലിയുടെതല്ലെന്ന നിഗമനത്തില്‍ എത്താന്‍ കാരണംകോടശ്ശേരി പഞ്ചായത്തിലെ ചെമ്പന്‍ കുന്നില്‍ വെള്ളിയാഴ്ച രാത്രി ചിലര്‍ പുലിയെ കണ്ടിരുന്നു.

പുലിയ്ക്കായി ശനിയാഴ്ച അര്‍ധരാത്രി വരെ വനപാലകരും നാട്ടുകാരും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തുവാനായില്ല. ഇവിടെ ജനങ്ങള്‍ ഭീതിയിലാണ്. ഈ പ്രദേശം വനമേഖലയ്ക്കടുത്തായതിനാല്‍ സാധ്യത തള്ളിക്കളയാനാവില്ല.

Friday, May 21, 2010

False sensations news threatens the life of Leopards in malakkappara

Steps to trap leopards straying into human-inhabited areas Staff Reporter
Forest Minister visits Malakkappara on State border


TO SAVE LIFE: Revenue Minister K.P. Rajendran on Sunday inspects a cage installed at Malakkappara to trap leopards. Leopards have been intruding into colonies of tea workers.

Malakkappara (Thrissur district): Revenue Minister K.P. Rajendran has directed the Forest officials to intensify efforts to trap leopards that have been straying into human-inhabited areas in Malakkappara.

During his visit to the areas on Sunday, the Minister said that the Forest officials had been directed to install four cages at various points believed to be frequented by leopards.

The colonies of tea estate workers at Malakkappara on the Kerala-Tamil Nadu border and nearby Valparai in Tamil Nadu are under constant fear as leopards have been frequently attacking domestic animals, including cattle and dogs.

The situation became worse after leopards killed two children recently at Thonimudi in Tamil Nadu, about 10 km from Malakkappara.

30 leopards

According to unofficial data, there are 30-odd leopards in and around Malakkappara area. Recently, Mambully Chandran, who runs a tea shop, was chased by a leopard.

Local residents said that leopards were being sighted near the villages even during daytime.

The Minister asked the Forest officials and the District Collector to study the issue and sent a proposal on the measures to be taken to mitigate the problem.

“Ministers and Subject Committee members of the Forest, Revenue and Fisheries Departments along with officials of various Departments will soon visit the area to find a lasting solution to the problem,” he said.

The Minister suggested installing emergency lamps in the colonies as the residents complained of frequent power disruptions in the area, making the situation worse. He also promised to take immediate steps to fill the vacancies of forest guards in the range.

Peaceful coexistence

S. Guruvayurappan, project officer and coordinator of the Wildlife Protection Society of India, said that the residents of the area and leopards had a peaceful coexistence till recently.

“The two attacks on children were in Valparai in Tamil Nadu. We suspect that the same leopard had attacked children in both cases.”

Microchips

He suggested attaching microchips to the trapped leopards before leaving them to dense forest so that their movements could be traced later.

The Forest Minister said that steps had been completed to distribute forest land to 116 tribal families living in the area under the Forest Rights Act.

http://www.hinduonnet.com/2010/05/17/stories/2010051753650300.htm

ELEPHANT FORCED TO BEHAVE ROUGH

മദ്യപിച്ച പാപ്പാന്റെ മര്‍ദനം: ആനയിടഞ്ഞ് മതിലും പെട്ടിക്കടയും തകര്‍ത്തു
Posted on: 21 May 2010 Mathrubhumi


പാലക്കാട്: മദ്യപിച്ച രണ്ടാംപാപ്പാന്റെ മര്‍ദനത്തെത്തുടര്‍ന്ന് ഇടഞ്ഞ ആന വടക്കന്തറ കറുകോടിയില്‍ മൂന്ന് വീടിന്റെ മതില്‍ തകര്‍ത്തു. മറ്റൊരുവീടിന്റെ ഒരുഭാഗവും കടയും തകര്‍ത്തിട്ടുണ്ട്. അരമണിക്കൂറോളം പരിഭ്രാന്തിപരത്തിയ ആനയെ ഒടുവില്‍ പാപ്പാന്മാര്‍തന്നെ തളച്ചു.

ചാലിശ്ശേരിയിലെ മുള്ളത്ത് ഗണപതിയെന്ന ആനയാണ് ഇടഞ്ഞത്. വ്യാഴാഴ്ച നാലിനാണ് സംഭവം. കറുകോടിയില്‍ ഉത്സവത്തിന് ബുധനാഴ്ചയാണ് ആനയെത്തിയത്. ഉത്സവംകഴിഞ്ഞ് വ്യാഴാഴ്ച മടങ്ങാനിരിക്കെ ജെയ്‌നിമേട് ഇ.എസ്.ഐ. ആസ്​പത്രിക്ക് പിറകില്‍ കാസിംകോളനിയില്‍ തളച്ചിരിക്കയായിരുന്നു.

രണ്ടാംപാപ്പാന്‍ മദ്യപിച്ചശേഷം ആനയെ മര്‍ദിച്ചിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. തുടര്‍ന്ന് ആന ഇടഞ്ഞോടി. കോളനിയിലെ ഇബ്രാഹിമിന്റെ വീടിന്റെ ഒരുഭാഗവും മതിലുമാണ് ആദ്യം തകര്‍ത്തത്. സമീപത്തെ അത്തീക്കിന്റെ വീടിനുമുന്നിലെ പെട്ടിക്കട, മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന നാല് സൈക്കിളുകള്‍, സുലൈമാന്റെ വീടിന്റെ മതില്‍ എന്നിവയും തകര്‍ത്തു. പിന്നീട് ജെയ്‌നിമേട് മെയിന്റോഡിലെത്തിയ ആന പാലത്തിനടുത്ത വെല്‍ഡിങ് വര്‍ക്‌ഷോപ്പിനുള്ളിലേക്ക് കയറി. ഇവിടത്തെ ഓഫീസും തകര്‍ത്തു.

ഓടാന്‍ കഴിയാതെ കെട്ടിടത്തിനിടയില്‍ കുടുങ്ങിയ നിലയിലായ ആനയെ ഒന്നാംപാപ്പാനും രണ്ടാംപാപ്പാനും ചേര്‍ന്ന് തളയ്ക്കുകയായിരുന്നു. വിവരമറിഞ്ഞ് നോര്‍ത്ത് എസ്.ഐ.യുടെ നേതൃത്വത്തില്‍ പോലീസും സ്ഥലത്തെത്തി. ആനയിടയുന്ന സമയത്ത് ഒന്നാം പാപ്പാന്‍ സ്ഥലത്തുണ്ടായിരുന്നില്ല. ആനയിടഞ്ഞ് ഓടിയതോടെ രണ്ടാം പാപ്പാനും നാട്ടുകാരും ആനയുടെപിറകെതന്നെ ഉണ്ടായിരുന്നു. വിവരമറിഞ്ഞ് ഒന്നാംപാപ്പാനും എത്തി. ജെയ്‌നിമേട് മെയിന്റോഡില്‍ ആനയെത്തിയപ്പോഴേക്കും വണ്ടികള്‍നിര്‍ത്തി. നാട്ടുകാരും പിറകെക്കൂടി. ഇതോടെ പ്രധാനറോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. പോലീസ് ഇടപെട്ടാണ് ഗതാഗതം നിയന്ത്രിച്ചത്.

------------------------------
-----------
Malayala Manorama News http://www.manoramaonline.com/cgi-bin/MMOnline.dll/portal/localContentView.do?tabId=16&contentId=7260923&district=Palakkad&programId=1079897613&BV_ID=@@@
Story Dated: Friday, May 21, 2010 22:8 hrs IST
§¿E æµÞOX ÈÞGáµÞæø ÍàÄßÏßÜÞÝíJß


ÉÞÜAÞ¿í: ÉGÞMµW È·ø¢ ÕßùMß‚í ¼ÈÕÞØ çµdwB{ßÜâæ¿ §¿çEÞ¿ßÏ æµÞOX ÈÞGáµÞæøÏᢠÕàGáµÞæøÏᢠÍàÄßÏáæ¿ ÎáZÎáÈÏßÜÞÝíJß. Õ¿ALù µùáçµÞ¿ßÏßW ÈßKí §¿E ¦È çÄÞG¢ ÕÝß è¼ÈßçÎ¿í §®Øí° ¦ÖáÉdÄßAá ØÎàÉ¢ çÆÖàÏÉÞÄÏßçÜAí µÏùß ²ÞG¢ ¦ø¢Íßæ‚CßÜᢠÈâùáÎàxV ¥µæÜÕ‚í ÉÞMÞXÎÞV Ä{‚á. ¼ÈÕÞØ çµdwJßÜâæ¿ ÈÞGáµÞæø ÕßùMß‚á ÉÞE æµÞOX Õà¿áZæMæ¿ ÄµVJí ÈÞÖÈ×í¿B{á¢ ÕøáJß. ÄãÖâV ºÞÜßçÛøß ÎáUJí ·ÃÉÄßæÏK ¦ÈÏÞÃí §KæÜ èÕµßGí 4.15 Èí §¿EÄí.µùáçµÞ¿ßÏßW ©rÕJßæÈJß‚ ¦ÈæÏ §KæÜ èÕµßGí æµÞIáçÉÞµÞÈßøßçAÏÞÃí §¿ÏW.

ØÎàÉæJ ÕàGáµÞV ÈWµßÏ æÕU¢ µá¿ß‚á æµÞIßøßAáKÄßÈßæ¿ ÉÞMÞX Õ¿ß ©ÉçÏÞ·ß‚í ¦ÈæÏ µáJßÏÄÞÃí dÉçµÞÉÈJßÈá µÞøÃæÎKí ÈÞGáµÞV ÉùEá. §çÄÞæ¿ §¿E ¦È çÄÞG¢ ÕÝß è¼Èßçοí çùÞÁßçÜAí Õ‚áÉ߿߂á. Éßùçµ ÕßÕøÎùßæEJßÏ ÈÞGáµÞøá¢ æÉÞÜàØá¢. çÆÖàÏÉÞÄÏßçÜAí µÏùßÏ æµÞOX ØáÙVÌÞÈáÕßæa æÉGßA¿ ĵVJá. ØÎàÉæJ ¦ØßÏÞÈÏáæ¿ Õà¿ßæa ²øá ÕÖÕᢠ¦ÈÏáæ¿ ÉøÞdµÎJßW ĵVKá. §Õßæ¿ ÈßVJßÏßGßøáK ÈÞÜá èØAß{ᢠ¦È ĵVJá.æÉGßA¿ ĵVAáçOÞZ ×àxá ÄGß ¦ÈÏíAᢠÎáùßÕáÉxß. ¦È Õà¿á ĵVAáKÄá µIí ¦ØßÏÞÈÏáæ¿ ÕàGáµÞV ³¿ßøfæM¿áµÏÞÏßøáæKKí ÈÞGáµÞV ÉùEá.

è¼ÈßçÎ¿í µWÉÞJß ÉáÝ
ÉÞÜJßÈá ØÎàÉJí Õ‚í ØíÅÜæJJßÏ ²KÞ¢ ÉÞMÞX ¦ÈæÏ Ä{‚á. ¼ÈÕÞØ çµdwJßÜâæ¿ §¿çEÞ¿áçOÞÝᢠ¦È ÈÞGáµÞæø ©ÉdÆÕ߂߈. Ä{‚ ¦ÈæÏ çÄÞGJáæµÞIá ÕKí æÕU¢ ºàxß‚í ÖÞLÈÞAßÏçÖ×¢ æµÞIáçÉÞÏß. ØìJí Øß°; Õß.®Øí.ÎáÙNÆí µÞØß¢, çÈÞVJí ®Øí°; ¼ß.®Øí.øÄà×í ®KßÕøáæ¿ çÈÄãÄbJßW ÕX æÉÞÜàØá¢ ØíÅÜæJJßÏßøáKá.