Mathrubhumi. Posted on: 13 Sep 2010
നിലമ്പൂര്‍: നിലമ്പൂര്‍ മേഖലയില്‍ കള്ളത്തോക്കുകള്‍ വ്യാപകമാകുന്നു. വനമേഖലകള്‍ കേന്ദ്രീകരിച്ച് അനധികൃതമായി മൃഗവേട്ട നടത്താനാണ് ഇവ ഉപയോഗിക്കുന്നത്.
കാളികാവ് എസ്.ഐയുടെ കൊലപാതകത്തിലും വില്ലന്‍ കള്ളത്തോക്കാണെങ്കിലും ഇവയെ നിയന്ത്രിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കുന്നില്ല എന്നതാണ് വാസ്തവം.
കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടയില്‍ അന്‍പതോളം കള്ളത്തോക്കുകള്‍ വനംവകുപ്പ് പിടിച്ചെടുത്തിരുന്നു. ഇവ സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പോലീസിന് കൈമാറുകയും ചെയ്തിരുന്നു. എന്നാല്‍ ഒരു കേസില്‍പോലും പോലീസ് തുടരന്വേഷണം നടത്തുകയോ തോക്കിന്റെ ഉറവിടം കണ്ടെത്താന്‍ ശ്രമിക്കുകയോ ചെയ്തിട്ടില്ല.
ചാലിയാര്‍, പോത്തുകല്‍, വഴിക്കടവ്, കരുളായി, മൂത്തേടം പഞ്ചായത്തുകളിലെ വിവിധ വനമേഖലകളില്‍ മൃഗവേട്ട ഇപ്പോഴും വ്യാപകമാണ്.
പ്രാദേശിക വ്യക്തികളുടെ സഹായത്തോടെ പുറത്ത് നിന്നുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരടക്കം എത്തിയാണ് മൃഗവേട്ട നടത്തുന്നത്. രണ്ടുവര്‍ഷം മുമ്പ് പോത്തുകല്ലില്‍ വനപാലകര്‍ എടുത്ത വേട്ടക്കേസില്‍ മഞ്ചേരിയിലെ ഒരു എ.എസ്.ഐയും പ്രതിയായിരുന്നു.
മൂന്നുവര്‍ഷം മുമ്പ് ജില്ലയില്‍ അനധികൃത തോക്കുകള്‍ കണ്ടെത്താനായി പ്രത്യേകം പരിശോധനകള്‍ നടത്തിയിരുന്നു. എന്നാല്‍, പിന്നീട് അന്വേഷണങ്ങളും പരിശോധനകളും നടന്നിരുന്നില്ല.
2009 ആഗസ്തില്‍ കാട്ടിറച്ചിയോടൊപ്പം തോക്കും പിടിച്ചെടുത്തിരുന്നു. ഇതേ വര്‍ഷം നവംബറില്‍ രണ്ട് കേസുകളിലായി തോക്കും ഇറച്ചിയും വീണ്ടും പിടിച്ചു. രണ്ടുമാസം മുമ്പ് മൂന്ന് തോക്കുകളാണ് പോത്തുകല്ലില്‍ വനപാലകര്‍ പിടിച്ചെടുത്തത്. ഇതില്‍ ഒന്‍പതുപേരെ പിടികൂടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതിന്റെ തുടരന്വേഷണങ്ങളും ഫലപ്രദമല്ല.
ചോക്കാട് മേഖല കള്ളത്തോക്ക് നിര്‍മാണത്തിന് കുപ്രസിദ്ധമാണ്. നാടന്‍ തോക്കുകളും പിസ്റ്റളുകളും വളരെ സാങ്കേതികത്തികവോടെയാണ് ഇവിടെ നിര്‍മിക്കുന്നത്.

No comments:
Post a Comment