Monday, August 9, 2010

വനഭൂമി കൈയേറ്റം: പ്രതിയെ ശിക്ഷിച്ചു

Mathrubhumi Posted on: 09 Aug 2010
പാലക്കാട്: സര്‍ക്കാര്‍വനത്തില്‍ പ്രവേശിച്ച് അടിക്കാടുകളും വൃക്ഷത്തൈകളും വെട്ടി വനഭൂമികൈയേറാന്‍ ശ്രമിച്ചതിന് ചിറ്റൂര്‍ മുതലമട കാമ്പ്രത്ത്ചള്ള പോറപള്ളത്ത് കുഞ്ചുമണിയെ ചിറ്റൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് പി.ശബരിനാഥന്‍ ഒരുവര്‍ഷം തടവിനും 1,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. 2000 നവംബര്‍ 21നാണ് കേസിനാസ്​പദമായ സംഭവം. കുഞ്ചുമണിയുടെ കൃഷിസ്ഥലത്തിനോടുചേര്‍ന്ന വനത്തില്‍ ജോലിക്കാരായ രണ്ടാംപ്രതി കറുപ്പന്‍, മൂന്നാംപ്രതി പഴനിസ്വാമി, നാലാംപ്രതി പൊന്നുസ്വാമി എന്നിവരാണ് അനധികൃതമായി പ്രവേശിച്ച് ഒന്നരയേക്കറോളം സ്ഥലത്തെ വൃക്ഷത്തൈകള്‍ വെട്ടിനീക്കി കൃഷിയിറക്കാന്‍ ശ്രമിച്ചത്.

വിചാരണയ്ക്കിടയില്‍ രണ്ടാംപ്രതി കറുപ്പനും മൂന്നാംപ്രതി പഴനിസ്വാമിയും മരിച്ചിരുന്നു. നാലാംപ്രതി പൊന്നുസ്വാമി ഒളിവിലാണ്. കൊല്ലങ്കോട് ഫോറസ്റ്റ് റേഞ്ചര്‍ അന്വേഷണം നടത്തിയ കേസില്‍ പ്രോസിക്യൂഷനുവേണ്ടി അസി.പബ്ലിക് പ്രോസിക്യൂട്ടര്‍ പി. പ്രേംനാഥ് ഹാജരായി.

No comments:

Post a Comment