Saturday, July 17, 2010

വന്യമൃഗശല്യം കൂടുന്നു; നഷ്ടപരിഹാരമായി ഏട്ടുലക്ഷം അനുവദിച്ചു

Posted on: 17 Jul 2010 Mathrubhumi
കണ്ണൂര്‍:കണ്ണൂരിലെ വനാതിര്‍ത്തികളില്‍ വന്യമൃഗശല്യവും കൃഷിനാശവും വര്‍ദ്ധിച്ചുവരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. 2009-2010 വര്‍ഷം കണ്ണൂര്‍ വനം ഡിവിഷനില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള 223 പരാതികളില്‍ 7,47,022 രൂപ വിതരണം ചെയ്തു. 2007-2008 വര്‍ഷം 146 പരാതികളാണ് ഉണ്ടായിരുന്നത്. അന്ന് 3,08,615 രൂപ നഷ്ടപരിഹാരം നല്‍കി. 2008-2009 വര്‍ഷം പരാതികള്‍ കുറഞ്ഞു. 61 പരാതികളില്‍ 2,28,350 രൂപയാണ് വിതരണം ചെയ്തത്. ഈ വര്‍ഷം ഇതുവരെ ഏഴ് മാസത്തിനുള്ളില്‍ 47 അപേക്ഷകള്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വനംവകുപ്പിന് ലഭിച്ചിട്ടുണ്ട്. നഷ്ടപരിഹാരം നല്‍കാന്‍ എട്ട് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ആനയിറങ്ങി കൃഷി നശിപ്പിച്ച പരാതികളിലാണ് കൂടുതലും നഷ്ടപരിഹാരം നല്‍കിയത്.

ഓരോ വര്‍ഷം കഴിയുന്തോറും ആനശല്യം കൂടിവരുന്നതായാണ് കണക്കുകള്‍ ലഭിച്ചിരിക്കുന്നത്. ആനയെക്കൂടാതെ പന്നി, കുരങ്ങ് തുടങ്ങിയവയും വന്‍ തോതില്‍ കൃഷിനാശം വരുത്തുന്നു. വന്‍ കൃഷിനാശം സംഭവിച്ചാലും നാമമാത്രമായ തുകയാണ് നഷ്ടപരിഹാരമായി ലഭിക്കുന്നതെന്ന് കര്‍ഷകര്‍ പറഞ്ഞു. 2009-2010 വര്‍ഷം ഏറ്റവു കൂടുതല്‍ വന്യമൃഗ ശല്യവും കൃഷിനാശവും സംഭവിച്ചത് കൊട്ടിയൂര്‍ റേഞ്ചിന് കീഴിലെ വനാതിര്‍ത്തി പ്രദേശങ്ങളിലാണ്. നഷ്ടപരിഹാരത്തിന് 145 പരാതികളാണ് ഇവിടെ നിന്ന് ലഭിച്ചത്.

വന്യമൃഗശല്യത്തിന്റെ കാര്യത്തില്‍ തളിപ്പറമ്പ് റേഞ്ചാണ് രണ്ടാം സ്ഥാനത്ത്. നഷ്ടപരിഹാരത്തിന് 50ഓളം പരാതികള്‍ ഈ ഭാഗത്തുനിന്ന് ലഭിച്ചു. കൊട്ടിയൂര്‍, തളിപ്പറമ്പ് റേഞ്ചുകളില്‍ കാട്ടാനയും പന്നിയുമാണ് കര്‍ഷകര്‍ക്ക് ഭീഷണിയുയര്‍ത്തുന്നത്.കൃഷിനാശത്തിന് മതിയായ നഷ്ടപരിഹാരം കിട്ടുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി. വന സംരക്ഷണ സമിതി മുഖേന വിള ഇന്‍ഷുറന്‍സ് നടപ്പാക്കുക, വന്യജീവി ആക്രമണ നഷ്ടപരിഹാരത്തിനുള്ള അപേക്ഷാഫോം പഞ്ചായത്ത് ഓഫീസുകളില്‍ ലഭ്യമാക്കുക, നഷ്ടപരിഹാരംലഭിക്കുന്നതിനുള്ള നടപടികള്‍ ത്വരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും കര്‍ഷകര്‍ ഉന്നയിക്കുന്നു.

ഈ വര്‍ഷം മുതല്‍ നഷ്ടപരിഹാരം നല്‍കുന്നതിനുള്ള വ്യവസ്ഥകളില്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തി. കുരങ്ങ്, കാട്ടുപന്നി, മുള്ളന്‍പന്നി എന്നീ മൃഗങ്ങള്‍ കൃഷിനാശം വരുത്തിയാലും പാമ്പ്, കീരി തുടങ്ങിയവയുടെ ആക്രമണത്തില്‍ മനുഷ്യന് മരണമോ പരിക്കോ ഏറ്റാലും ഇനിമുതല്‍ നഷ്ടപരിഹാരം ലഭിക്കും.

വയനാട് നല്ലന്നൂരില്‍ പുലിഭീതി

Posted on: 17 Jul 2010 Mathrubhumi
മൂപ്പെനാട്: പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍പ്പെട്ട നല്ലന്നൂരില്‍ പുലിഭീതി മൂലം പ്രദേശവാസികളുടെ സൈ്വര ജീവിതം നഷ്ടപ്പെട്ടു.രണ്ടാഴ്ചയിലധികമായി രാത്രികാലങ്ങളില്‍ ഇറങ്ങുന്ന പുലി നാലു വളര്‍ത്തുനായ്ക്കളെ കൊന്നു. മറ്റു വളര്‍ത്തു മൃഗങ്ങളെ നോട്ടമിട്ടുവെന്നതിനാല്‍ പ്രദേശവാസികള്‍ ഭീതിയിലാണ്. എന്നാല്‍ വനം വകുപ്പിന് ഇക്കാര്യത്തില്‍ യാതൊരു കൂസലുമില്ല. പുലിഭീഷണി സംബന്ധിച്ച് അറിയിച്ചപ്പോള്‍ വനംവകുപ്പിലെ ചിലര്‍ സ്ഥലം സന്ദര്‍ശിച്ച് കാല്‍പ്പാടുകള്‍ വിലയിരുത്തി പുലിയാണെന്ന് സ്ഥിരീകരിച്ചിരുന്നു.പുലിഭീഷണിക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ പ്രക്ഷോഭം നടത്താനാണ് പ്രദേശവാസികളുടെ തീരുമാനം. ഇക്കാര്യം ചൂണ്ടിക്കാണിച്ച് കളക്ടര്‍ക്ക് നിവേദനം നല്‍കും.

ആനക്കൊമ്പ് വേട്ടസംഘത്തെ തളച്ച വനപാലകന് ബഹുമതി

Posted on: 17 Jul 2010 by Mathrubhumi
കല്പറ്റ: വനംവകുപ്പിന്റെ ചരിത്രത്തില്‍ ഏറ്റവും വലിയ ആനക്കൊമ്പ് വേട്ട പിടികൂടിയ ദൗത്യസംഘത്തിലുള്‍പ്പെട്ട വനപാലകന് വൈകിയെങ്കിലും സംസ്ഥാന ബഹുമതി. കല്പറ്റ ഫ്‌ളയിങ് സ്‌ക്വാഡിലെ ഫോറസ്റ്റര്‍ ടി.ഡി.ജഗന്നാഥകുമാറിനാണ് വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ മെഡല്‍ ലഭിച്ചിരിക്കുന്നത്.

2000 നവംബര്‍ 26 ന് പെരിക്കല്ലൂരിനടുത്തെ പട്ടാണികൂപ്പില്‍ കൃഷിയിടത്തില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ച 55 കിലോഗ്രാം ആനക്കൊമ്പാണ് ജഗന്നാഥകുമാര്‍ ഉള്‍പ്പെട്ട സംഘം പിടികൂടിയത്. 25 ലക്ഷം രൂപ വരുന്ന ആനക്കൊമ്പ് പിടികൂടിയ സംഘത്തിന് വേള്‍ഡ് വൈല്‍ഡ്‌ലൈഫ് സൊസൈറ്റി നല്‍കിയ കാഷ് അവാര്‍ഡ് മാത്രമാണ് ബഹുമതിയായി ലഭിച്ചത്. ആനക്കൊമ്പ് വേട്ട നടത്തിയ എട്ടംഗ സംഘത്തിന് കഴിഞ്ഞ വര്‍ഷം മൂന്നുവര്‍ഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ ലഭിച്ചിരുന്നു.

1981 ല്‍ ഫോറസ്റ്റ് ഗാര്‍ഡായാണ് ജഗന്നാഥകുമാര്‍ ജോലിയില്‍ പ്രവേശിച്ചത്. ഇതിനകം നാല് ഡിവിഷനുകളിലും എട്ടുറെയ്ഞ്ചുകളിലും പ്രവര്‍ത്തിച്ചു. സമീപകാലത്ത് കടുവത്തോല്‍, പുലിത്തോല്‍ എന്നിവ പിടികൂടി കുറ്റവാളികളെ അറസ്റ്റുചെയ്യുന്നതിനും നേതൃത്വപരമായ പങ്കുവഹിച്ചു. കറപ്പത്തോല്‍ കയറ്റിവന്ന വാഹനങ്ങള്‍ പിടികൂടി കണ്ടുകെട്ടുകയുമുണ്ടായി.വയനാട് കോളനൈസേഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട സ്ഥലത്തുനിന്ന് ഈട്ടിത്തടി മുറിച്ചു കടത്തുന്നതിന് അറുതിവരുത്താനും ജഗന്നാഥകുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് കഴിഞ്ഞു.പാകിസ്താനില്‍ അച്ചടിച്ച കള്ളപ്പണം വയനാട്ടില്‍ നിന്ന് പിടികൂടിയ സംഘത്തിലും ഉള്‍പ്പെട്ടിരുന്നു. ഇതിന് കാഷ് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാറിന്റെ ഗുഡ്‌സര്‍വീസ് എന്‍ട്രി ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

Thursday, June 17, 2010

ഗണേശമംഗലം ബീച്ചില്‍ വീണ്ടും ഭീതി പൂച്ചയല്ല, പുലിതന്നെയെന്ന് നാട്ടുകാര്‍

Mathrubhumi: Posted on: 17 Jun 2010

വാടാനപ്പള്ളി: ഗണേശമംഗലം ബീച്ചില്‍ വീണ്ടും പുലിപ്പേടി. പുലി ആക്രമിക്കാന്‍ ചാടിവന്നെന്നും നിലവിളിച്ചപ്പോള്‍ തിരിച്ചോടിയെന്നുമുള്ള മൂന്നു സ്ത്രീകളുടെ വെളിപ്പെടുത്തലോടെ ഗണേശമംഗലം ബീച്ച് ദേശം വീണ്ടും പുലിപ്പേടിയിലായി.
ബീച്ചില്‍ കണ്ടത് പുലിയല്ല കാട്ടുപൂച്ചയാണെന്ന വനംവകുപ്പുദ്യോഗസ്ഥരുടെ നിഗമനത്തില്‍ ആശ്വാസം കൊണ്ട നാട്ടുകാരിലേക്ക് ബുധനാഴ്ച ഉച്ചതിരിഞ്ഞാണ് 'പുലി' വീണ്ടുമെത്തിയത്.

ഉച്ചതിരിഞ്ഞ് രണ്ടരയോടെയാണ് വടക്കന്‍ അരവിന്ദാക്ഷന്റെ ഭാര്യ ചന്ദ്രികയും പുതിയ വീട്ടില്‍ നൗഷാദിന്റെ ഭാര്യ താഹിറയും കോനാടത്ത ്‌രാജന്റെ മകള്‍ ചിഞ്ചുവും പുലിയെ കണ്ട് പേടിച്ചത്. നടന്നുവരുമ്പോള്‍, കാട്ടില്‍ നിന്ന് പുലി തങ്ങള്‍ക്കുനേരെ കുതിച്ചുവന്നതായി മൂന്നുപേരും പറഞ്ഞു. പേടിച്ച് നിലവിളിച്ചപ്പോള്‍ പുലി കാട്ടിലേക്ക് പാഞ്ഞുവത്രേ. അതിനുമുമ്പ് പണിക്കെട്ടി ദാസനും പുലിയെ കണ്ടതായി പറയുന്നു.

സ്ത്രീകളുടെ വെളിപ്പെടുത്തലോടെ ഗണേശമംഗലം ബീച്ചുകാര്‍ ജാഗരൂകരായി. സ്ഥലത്തവര്‍ കുതിച്ചെത്തി. നൂറ്റമ്പതോളംപേര്‍ കാട് അരിച്ചുപെറുക്കി. പൊടുന്നനെ പുലിക്കുട്ടിയെന്ന് തോന്നിപ്പിക്കുന്ന ചാരനിറത്തിലൊരു ജീവി ചാട്ടുളിപോലെ കിഴക്കോട്ട് കുതിച്ചുപോയി. ഇതോടെ തിരച്ചില്‍ കിഴക്കുനിന്നാക്കി. വീണ്ടും ജീവിയുടെ പാച്ചില്‍.

തിരച്ചില്‍ തുടരവെ കാട്ടില്‍ ഒരു നായുടെ ജഡം കണ്ടു. ഒരു കീരിയുടേയും. പണിക്കെട്ടി ദാസന്റെ വീട്ടില്‍ നിന്നും മൂന്നു ദിവസം മുമ്പ് കാണാതായ നായയാണ് ചത്തുകിടന്നിരുന്നത്. ഇതിനിടയിലാണ് ചക്കാമഠത്തില്‍ ചന്ദ്രന്റെ ഭാര്യ യുമന പുലി കിഴക്കോട്ട് പായുന്നതു കണ്ടത്. പിന്നെ അവിടെയായി തിരച്ചില്‍. പക്ഷെ, പുലി പുറത്തുവന്നില്ല. പുലിവേട്ട കാണാന്‍ നൂറുകണക്കിനു പേരാണെത്തിയത്.

ഒരുഗ്രാമം അക്ഷരാര്‍ഥത്തിലിപ്പോള്‍ പുലിപ്പേടിയിലാണ്. പറമ്പില്‍ നിന്നുള്ള ചെറിയൊരനക്കം, ഒരു മുരള്‍ച്ച, ഏതെങ്കിലും ജീവി ഓടുന്ന ശബ്ദം - ഗണേശമംഗലം ബീച്ചുകാര്‍ ശ്വാസമടക്കിപ്പിടിച്ചു കഴിയുകയാണ്.
------------------------------

Malayala Manorama
ÕÞ¿ÞÈMUß: Ìà‚í çÎ~ÜÏßW ÎâKá ÆßÕØ¢ µÝßEßGᢠÉáÜßÍàÄß ²ÝßE߈. çËÞùØíxí ¥ÇßµãÄV µâ¿í ØíÅÞÉßAÞX dÖ΢ Äá¿Bß. ÉáÜßÍàÄß ÈßÜÈßWAáK ·çÃÖ΢·Ü¢ Ìà‚í æÎÞÏíÄàXÉUß ÉøßØøB{ßW §KæÜ èÕµßGí Áß®Ëí² ®¢.®W. çÄÞÎØá¢ Ø¢¸ÕᢠØwVÖÈ¢ È¿Jß. ÉáÜßæÏ Éß¿ßAÞX µâ¿í ØíÅÞÉßAÞæÎKá ÈÞGáµÞVAí ©ùMí ÈWµß. ÈÞGáµÞøßW ÍàÄßÏáIÞAßÏ ¼Lá ÉGßMáÜßÏÞµÞÈÞÃá ØÞÇcÄæÏKá Áß®Ëí² ¥ÍßdÉÞÏæMGá. ÉáÜßæÏ µI É¿ßEÞùÞµÞÏßW ØáèÌùßæa ÕàGáɸߨøBZ Áß®Ëí² ØwVÖß‚á.

§KæÜ ©‚çÏÞæ¿ ¥ÏWÕÞØßÏÞÏ ÉÃßæAGß ÆÞØX ÕàIᢠÉáÜßæÏ µIÄÞÏß ÉùÏáKá. §{¢ ÎEÈßùJßW µùáJ Õøµ{áIí. ÕÞÜx¢ æÕ{áJ ÈßùJßÜÞÃá Üfâ. ¯µçÆÖ¢ ÈÞÏÏáæ¿ ÕÜßMÕáÎáIí. ÉáÜß ³¿ßøfæM¿ÞÈáU dÖÎJßW ØÎàÉæJ ÕÝßÏßÜâæ¿ çÉÞÏßøáK ØídÄàµ{ᢠÉáÜßæÏ µIá. Ø¢ÍÕÎùßEá ÈÞGáµÞV Ŀ߂áµâ¿ß. æÉÞLAÞGßW ²{ß‚ ÉáÜß Äßø‚ßW È¿JáKÄßÈß¿ÏßW ºÞ¿ßçÏÞ¿ß. æÄøáÕJí ¥ÌáÕßæa ÕàGáÉùOßÜâæ¿ÏÞÃí ³¿ßÏÄí. ¥ÌáÕßæa ÕàGáµÞV, æÄÞG¿áJ Éà¿ßµÏßW ÈßKßøáK µÞGáBW ºdwæa ÍÞøc ÜÄ, ØÎàÉÕÞØß È{ßÈß ®KßÕøá¢ µIá.

µßÝçA ÍÞ·çJAí ³¿ßÏ ÉáÜß ºAÞÎÀJßW ºdwæa Õà¿ßÈá ØÎàÉJí ®JßÏçMÞZ ÕàGáµÞøá¢ µIá.ÉßKà¿á ÈÞGáµÞV µâGÎÞÏß ÕKá Äßø‚ßW È¿JßæÏCßÜᢠµæIJÞÈÞÏ߈. èÕµßGᢠÄßø‚ßW È¿JáKáIí. ØÎàÉæJ ÕàGßWÈßKá µÞÃÞÄÞÏ Õ{VJáÈÞÏæÏ §KæÜ µáxßAÞGßW ºJ ÈßÜÏßW µæIJßÏßøáKá. ØÎàÉJí ÎøMGßµæ{ Ífß‚ ¥ÕÖß×í¿B{ᢠµIÄÞÏß ÈÞGáµÞV ÉùEá.

തൃശ്ശൂര്‍ വാടാനപ്പള്ളി: പട്ടിപ്പുലിയെ കുടുക്കാന്‍ കൂടെത്തിച്ചു.

Mathrubhumi: Posted on: 17 Jun 2010

വാടാനപ്പള്ളി: പട്ടിപ്പുലിയെ കുടുക്കാന്‍ കൂടെത്തിച്ചു.
ഗണേശമംഗലം ബീച്ചില്‍ പടിഞ്ഞാറേ അകായില്‍ സുബൈറിന്റെ വീടിനോട് ചേര്‍ന്ന കാട്ടില്‍ കണ്ടത് പട്ടിപ്പുലിയാണെന്ന് ഏകദേശം ഉറപ്പായതോടെയാണ് വനംവകുപ്പധികൃതര്‍ കൂട് കൊണ്ടുവന്നത്.

ഡി.എഫ്.ഒ. അടക്കമുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരും വാടാനപ്പള്ളി പോലീസും സ്ഥലത്തുണ്ട്. പുലിയെന്ന് സംശയിക്കുന്ന ജീവിയെ കണ്ട കാട്ടിലാണ് കൂട് സ്ഥാപിക്കുക.

ഇരിങ്ങാലക്കുട: ആന തളര്‍ന്നുവീണു

Mathrubhumi Posted on: 17 Jun 2010

ഇരിങ്ങാലക്കുട: സ്വകാര്യവ്യക്തിയുടെ പറമ്പില്‍ തളച്ച ആന തളര്‍ന്നുവീണു. മൂര്‍ക്കനാട് ശിവക്ഷേത്രത്തിനു സമീപത്തെ പറമ്പിലാണ് വില്ലടം ശശീന്ദ്രന്‍ എന്ന ആന തളര്‍ന്നുവീണത്. മൂര്‍ക്കനാട് സ്വദേശി പ്രതീഷ് പാട്ടത്തിനെടുത്ത ആനയാണ് ശശീന്ദ്രന്‍. ക്രെയിനുപയോഗിച്ച് ആനയെ ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നു. ആനയുടെ കാലുകള്‍ മണ്ണില്‍ പുതഞ്ഞ നിലയിലാണ്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം.