Sunday, August 15, 2010
One calf elephant killed by Train hit in 'Walayar forests'
Monday, August 9, 2010
Customs seizes dead sea horses at airport
Times News Network, August 9, 2010
CHENNAI: Customs officials seized 46kg of dead sea horses worth Rs 4.85 lakh from a Bangkok-bound Sri Lankan national at the airport on Sunday.
Haja Mohideen Mohammed Rafeek, 51, was trying to smuggle the sea horses by concealing them under fish maw in two plastic sacks, according to a press release. He was to travel on a Chennai-Colombo-Bangkok Sri Lankan Airlines flight.
The contraband was seized under the Customs Act and Wildlife Protection Act. The passenger and the sea horses were handed over to the state forest department.
Intelligence officials from customs stopped Rafeek at Anna international terminal as he was proceeding for security check. The press release said he appeared nervous when the officials questioned him. They checked the two plastic sacks he was carrying and found the hidden sea horses.
Sea horses are listed in schedule I of the Wildlife Protection Act, 1972, which bans its transfer in any form for commercial use. It is also protected under the Convention on International Trade in Endangered Species, which India has signed.
Sea horses are fished from the coral reefs and shallow waters along the shore of Ramanathapuram. They are used in aphrodisiacs and medication for infertility, asthma, high cholesterol, kidney disorders and skin diseases in traditional Chinese, Korean and Japanese medicine for centuries, said the release.
http://timesofindia.
വനഭൂമി കൈയേറ്റം: പ്രതിയെ ശിക്ഷിച്ചു
പാലക്കാട്: സര്‍ക്കാര്‍വനത്തില്‍ പ്രവേശിച്ച് അടിക്കാടുകളും വൃക്ഷത്തൈകളും വെട്ടി വനഭൂമികൈയേറാന്‍ ശ്രമിച്ചതിന് ചിറ്റൂര്‍ മുതലമട കാമ്പ്രത്ത്ചള്ള പോറപള്ളത്ത് കുഞ്ചുമണിയെ ചിറ്റൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് പി.ശബരിനാഥന്‍ ഒരുവര്‍ഷം തടവിനും 1,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. 2000 നവംബര്‍ 21നാണ് കേസിനാസ്പദമായ സംഭവം. കുഞ്ചുമണിയുടെ കൃഷിസ്ഥലത്തിനോടുചേര്‍ന്ന വനത്തില്‍ ജോലിക്കാരായ രണ്ടാംപ്രതി കറുപ്പന്‍, മൂന്നാംപ്രതി പഴനിസ്വാമി, നാലാംപ്രതി പൊന്നുസ്വാമി എന്നിവരാണ് അനധികൃതമായി പ്രവേശിച്ച് ഒന്നരയേക്കറോളം സ്ഥലത്തെ വൃക്ഷത്തൈകള്‍ വെട്ടിനീക്കി കൃഷിയിറക്കാന്‍ ശ്രമിച്ചത്.
വിചാരണയ്ക്കിടയില്‍ രണ്ടാംപ്രതി കറുപ്പനും മൂന്നാംപ്രതി പഴനിസ്വാമിയും മരിച്ചിരുന്നു. നാലാംപ്രതി പൊന്നുസ്വാമി ഒളിവിലാണ്. കൊല്ലങ്കോട് ഫോറസ്റ്റ് റേഞ്ചര്‍ അന്വേഷണം നടത്തിയ കേസില്‍ പ്രോസിക്യൂഷനുവേണ്ടി അസി.പബ്ലിക് പ്രോസിക്യൂട്ടര്‍ പി. പ്രേംനാഥ് ഹാജരായി.
Wednesday, August 4, 2010
Ivory, horns seized by DRI Kochi
Ivory, horns seized
Staff Reporter
KOCHI: The Department of Revenue Intelligence stopped an attempt to export ivory and other wildlife articles from the city on Monday.
On the basis of a tip-off, the DRI team confiscated a pair of elephant tusks, weighing 10 kg each, four deer horns, one bison horn and one tahr horn. Except for the elephant tusk, all other items were found to have been prepared as trophies, with horns still attached to animal heads.
The objects were recovered from a car parked in a ‘pay-and-park' spot at Palarivattom at around 1.30 p.m. and one person named Eldho of Mararikulam was also detained. The DRI officials put the value of materials confiscated at around Rs. 10 lakh in the domestic market.
The objects and suspect were later handed over the Department of Forests officials at Kodanadu for further investigation.
© Copyright 2000 - 2009 The Hindu
Date:03/08/2010 URL: http://www.thehindu.com/2010/
Saturday, July 17, 2010
വന്യമൃഗശല്യം കൂടുന്നു; നഷ്ടപരിഹാരമായി ഏട്ടുലക്ഷം അനുവദിച്ചു
Posted on: 17 Jul 2010 Mathrubhumi
കണ്ണൂര്‍:കണ്ണൂരിലെ വനാതിര്‍ത്തികളില്‍ വന്യമൃഗശല്യവും കൃഷിനാശവും വര്‍ദ്ധിച്ചുവരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. 2009-2010 വര്‍ഷം കണ്ണൂര്‍ വനം ഡിവിഷനില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള 223 പരാതികളില്‍ 7,47,022 രൂപ വിതരണം ചെയ്തു. 2007-2008 വര്‍ഷം 146 പരാതികളാണ് ഉണ്ടായിരുന്നത്. അന്ന് 3,08,615 രൂപ നഷ്ടപരിഹാരം നല്‍കി. 2008-2009 വര്‍ഷം പരാതികള്‍ കുറഞ്ഞു. 61 പരാതികളില്‍ 2,28,350 രൂപയാണ് വിതരണം ചെയ്തത്. ഈ വര്‍ഷം ഇതുവരെ ഏഴ് മാസത്തിനുള്ളില്‍ 47 അപേക്ഷകള്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വനംവകുപ്പിന് ലഭിച്ചിട്ടുണ്ട്. നഷ്ടപരിഹാരം നല്‍കാന്‍ എട്ട് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ആനയിറങ്ങി കൃഷി നശിപ്പിച്ച പരാതികളിലാണ് കൂടുതലും നഷ്ടപരിഹാരം നല്‍കിയത്.
ഓരോ വര്‍ഷം കഴിയുന്തോറും ആനശല്യം കൂടിവരുന്നതായാണ് കണക്കുകള്‍ ലഭിച്ചിരിക്കുന്നത്. ആനയെക്കൂടാതെ പന്നി, കുരങ്ങ് തുടങ്ങിയവയും വന്‍ തോതില്‍ കൃഷിനാശം വരുത്തുന്നു. വന്‍ കൃഷിനാശം സംഭവിച്ചാലും നാമമാത്രമായ തുകയാണ് നഷ്ടപരിഹാരമായി ലഭിക്കുന്നതെന്ന് കര്‍ഷകര്‍ പറഞ്ഞു. 2009-2010 വര്‍ഷം ഏറ്റവു കൂടുതല്‍ വന്യമൃഗ ശല്യവും കൃഷിനാശവും സംഭവിച്ചത് കൊട്ടിയൂര്‍ റേഞ്ചിന് കീഴിലെ വനാതിര്‍ത്തി പ്രദേശങ്ങളിലാണ്. നഷ്ടപരിഹാരത്തിന് 145 പരാതികളാണ് ഇവിടെ നിന്ന് ലഭിച്ചത്.
വന്യമൃഗശല്യത്തിന്റെ കാര്യത്തില്‍ തളിപ്പറമ്പ് റേഞ്ചാണ് രണ്ടാം സ്ഥാനത്ത്. നഷ്ടപരിഹാരത്തിന് 50ഓളം പരാതികള്‍ ഈ ഭാഗത്തുനിന്ന് ലഭിച്ചു. കൊട്ടിയൂര്‍, തളിപ്പറമ്പ് റേഞ്ചുകളില്‍ കാട്ടാനയും പന്നിയുമാണ് കര്‍ഷകര്‍ക്ക് ഭീഷണിയുയര്‍ത്തുന്നത്.കൃഷിനാശത്തിന് മതിയായ നഷ്ടപരിഹാരം കിട്ടുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി. വന സംരക്ഷണ സമിതി മുഖേന വിള ഇന്‍ഷുറന്‍സ് നടപ്പാക്കുക, വന്യജീവി ആക്രമണ നഷ്ടപരിഹാരത്തിനുള്ള അപേക്ഷാഫോം പഞ്ചായത്ത് ഓഫീസുകളില്‍ ലഭ്യമാക്കുക, നഷ്ടപരിഹാരംലഭിക്കുന്നതിനുള്ള നടപടികള്‍ ത്വരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും കര്‍ഷകര്‍ ഉന്നയിക്കുന്നു.
ഈ വര്‍ഷം മുതല്‍ നഷ്ടപരിഹാരം നല്‍കുന്നതിനുള്ള വ്യവസ്ഥകളില്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തി. കുരങ്ങ്, കാട്ടുപന്നി, മുള്ളന്‍പന്നി എന്നീ മൃഗങ്ങള്‍ കൃഷിനാശം വരുത്തിയാലും പാമ്പ്, കീരി തുടങ്ങിയവയുടെ ആക്രമണത്തില്‍ മനുഷ്യന് മരണമോ പരിക്കോ ഏറ്റാലും ഇനിമുതല്‍ നഷ്ടപരിഹാരം ലഭിക്കും.
വയനാട് നല്ലന്നൂരില്‍ പുലിഭീതി
മൂപ്പെനാട്: പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍പ്പെട്ട നല്ലന്നൂരില്‍ പുലിഭീതി മൂലം പ്രദേശവാസികളുടെ സൈ്വര ജീവിതം നഷ്ടപ്പെട്ടു.രണ്ടാഴ്ചയിലധികമായി രാത്രികാലങ്ങളില്‍ ഇറങ്ങുന്ന പുലി നാലു വളര്‍ത്തുനായ്ക്കളെ കൊന്നു. മറ്റു വളര്‍ത്തു മൃഗങ്ങളെ നോട്ടമിട്ടുവെന്നതിനാല്‍ പ്രദേശവാസികള്‍ ഭീതിയിലാണ്. എന്നാല്‍ വനം വകുപ്പിന് ഇക്കാര്യത്തില്‍ യാതൊരു കൂസലുമില്ല. പുലിഭീഷണി സംബന്ധിച്ച് അറിയിച്ചപ്പോള്‍ വനംവകുപ്പിലെ ചിലര്‍ സ്ഥലം സന്ദര്‍ശിച്ച് കാല്‍പ്പാടുകള്‍ വിലയിരുത്തി പുലിയാണെന്ന് സ്ഥിരീകരിച്ചിരുന്നു.പുലിഭീഷണിക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ പ്രക്ഷോഭം നടത്താനാണ് പ്രദേശവാസികളുടെ തീരുമാനം. ഇക്കാര്യം ചൂണ്ടിക്കാണിച്ച് കളക്ടര്‍ക്ക് നിവേദനം നല്‍കും.
ആനക്കൊമ്പ് വേട്ടസംഘത്തെ തളച്ച വനപാലകന് ബഹുമതി
Posted on: 17 Jul 2010 by Mathrubhumi
കല്പറ്റ: വനംവകുപ്പിന്റെ ചരിത്രത്തില്‍ ഏറ്റവും വലിയ ആനക്കൊമ്പ് വേട്ട പിടികൂടിയ ദൗത്യസംഘത്തിലുള്‍പ്പെട്ട വനപാലകന് വൈകിയെങ്കിലും സംസ്ഥാന ബഹുമതി. കല്പറ്റ ഫ്‌ളയിങ് സ്‌ക്വാഡിലെ ഫോറസ്റ്റര്‍ ടി.ഡി.ജഗന്നാഥകുമാറിനാണ് വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ മെഡല്‍ ലഭിച്ചിരിക്കുന്നത്.
2000 നവംബര്‍ 26 ന് പെരിക്കല്ലൂരിനടുത്തെ പട്ടാണികൂപ്പില്‍ കൃഷിയിടത്തില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ച 55 കിലോഗ്രാം ആനക്കൊമ്പാണ് ജഗന്നാഥകുമാര്‍ ഉള്‍പ്പെട്ട സംഘം പിടികൂടിയത്. 25 ലക്ഷം രൂപ വരുന്ന ആനക്കൊമ്പ് പിടികൂടിയ സംഘത്തിന് വേള്‍ഡ് വൈല്‍ഡ്‌ലൈഫ് സൊസൈറ്റി നല്‍കിയ കാഷ് അവാര്‍ഡ് മാത്രമാണ് ബഹുമതിയായി ലഭിച്ചത്. ആനക്കൊമ്പ് വേട്ട നടത്തിയ എട്ടംഗ സംഘത്തിന് കഴിഞ്ഞ വര്‍ഷം മൂന്നുവര്‍ഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ ലഭിച്ചിരുന്നു.
1981 ല്‍ ഫോറസ്റ്റ് ഗാര്‍ഡായാണ് ജഗന്നാഥകുമാര്‍ ജോലിയില്‍ പ്രവേശിച്ചത്. ഇതിനകം നാല് ഡിവിഷനുകളിലും എട്ടുറെയ്ഞ്ചുകളിലും പ്രവര്‍ത്തിച്ചു. സമീപകാലത്ത് കടുവത്തോല്‍, പുലിത്തോല്‍ എന്നിവ പിടികൂടി കുറ്റവാളികളെ അറസ്റ്റുചെയ്യുന്നതിനും നേതൃത്വപരമായ പങ്കുവഹിച്ചു. കറപ്പത്തോല്‍ കയറ്റിവന്ന വാഹനങ്ങള്‍ പിടികൂടി കണ്ടുകെട്ടുകയുമുണ്ടായി.വയനാട് കോളനൈസേഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട സ്ഥലത്തുനിന്ന് ഈട്ടിത്തടി മുറിച്ചു കടത്തുന്നതിന് അറുതിവരുത്താനും ജഗന്നാഥകുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് കഴിഞ്ഞു.പാകിസ്താനില്‍ അച്ചടിച്ച കള്ളപ്പണം വയനാട്ടില്‍ നിന്ന് പിടികൂടിയ സംഘത്തിലും ഉള്‍പ്പെട്ടിരുന്നു. ഇതിന് കാഷ് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാറിന്റെ ഗുഡ്‌സര്‍വീസ് എന്‍ട്രി ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.