Monday, June 7, 2010

Wild elephant kills another tribe in Attappadi

മംഗലാംകുന്ന് രാമചന്ദ്രന്‍ ചരിഞ്ഞു

Mathrubhumi news Posted on: 07 Jun 2010


Another Crime
ശ്രീകൃഷ്ണപുരം: മംഗലാംകുന്ന് ആനത്തറവാട്ടിലെ ഗജവീരന്‍ രാമചന്ദ്രന്‍ ചരിഞ്ഞു. എരണ്ടക്കെട്ടിനെത്തുടര്‍ന്നാണ് ഞായറാഴ്ചരാവിലെ വേട്ടേക്കരയില്‍ രാമചന്ദ്രന്‍ ചെരിഞ്ഞത്.

ശനിയാഴ്ച രാത്രിയോടെയാണ് അസുഖം കണ്ടത്. എരണ്ടക്കെട്ട് ബാധിച്ച് പെട്ടെന്നുള്ള മരണം അപൂര്‍വമാണെന്ന് സ്ഥലത്തെത്തിയ ഡോ.രാജീവ് പറഞ്ഞു.

ഒന്നരവര്‍ഷം മുമ്പ് വല്ലപ്പുഴയില്‍നിന്നാണ് രാമചന്ദ്രനെ വാങ്ങിയത്. പൊതുവെ ശാന്തനായിരുന്നു രാമചന്ദ്രനെന്ന് ഉടമസ്ഥരായ എം.എ.പരമേശ്വരനും ഹരിദാസും പറഞ്ഞു. രാമചന്ദ്രന് 45 വയസ്സായിരുന്നു. ഉണ്ണിയാണ് ഒന്നാംപാപ്പാന്‍.വനം, പോലീസ് ഉദ്യോഗസ്ഥര്‍ പരിശോധനകള്‍ നടത്തി.
http://www.mathrubhumi.com/thrissur/news/348454/

Sunday, June 6, 2010

മലക്കപ്പാറയില്‍ വീണ്ടും പുലി കെണിയില്‍

Mathrubhumi news Posted on: 07 Jun 2010

മലക്കപ്പാറ(അതിരപ്പിള്ളി):സംസ്ഥാന അതിര്‍ത്തിപ്രദേശമായ മലക്കപ്പാറയില്‍ ഒരാഴ്ചയ്ക്കുള്ളില്‍ രണ്ടാമതും പുലി കെണിയില്‍പ്പെട്ടു. നടുപെരട്ട് ഭാഗത്ത് വെച്ച കൂട്ടിലാണ് പുലി അകപ്പെട്ടത്. ആറുവയസ്സുള്ള ആണ്‍ പുലിയാണിത്.

ടാറ്റാതേയിലതോട്ടത്തിലെ ഫീല്‍ഡ് ഓഫീസര്‍ ജോസ്‌വ ഞായറാഴ്ച രാത്രി അതുവഴിവന്നപ്പോഴാണ് കൂട്ടില്‍ പുലിയെ കണ്ടത്. ഉടന്‍ നാട്ടുകാരെയും വനംവകുപ്പ് അധികൃതരെയും അറിയിച്ചു. മലക്കപ്പാറ പോലീസുംകൊല്ലത്തിരുമേട് റേഞ്ച് ഓഫീസര്‍ പി.കെ.പ്രദീപ്കുമാര്‍, ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ കെ.പി.ഉദയന്‍ എന്നിവരുടെ നേതൃത്വത്തില്‍ വനപാലക സംഘവും സ്ഥലത്തെത്തി. ഈ ഭാഗത്ത് മൂന്നു പുലികളുടെ കാല്‍പ്പാടുകള്‍ മുമ്പ് തന്നെ കണ്ടിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നുവയസ്സുള്ള പെണ്‍പുലി ഇവിടെ കെണിയില്‍പ്പെട്ടിരുന്നു. അതിനെ തല്ക്കാലത്തേയ്ക്ക് തൃശ്ശൂര്‍ മൃഗശാലയിലേക്ക് മാറ്റിയിരിക്കുകയാണ്.
http://www.mathrubhumi.com/online/malayalam/news/story/347728/2010-06-07/kerala

കാട്ടാനയുടെ ചവിട്ടേറ്റ് ആദിവാസിയുവാവ് മരിച്ചു

Mathrubhumi news Posted on: 07 Jun 2010

അഗളി: മുക്കാലിക്കടുത്ത് ചിണ്ടക്കിയില്‍ കാട്ടാനയുടെ ചവിട്ടേറ്റ് ആദിവാസിയുവാവ് മരിച്ചു. കക്കുപ്പടി ഊരിലെ അയ്യപ്പന്റെ മകന്‍ രങ്കന്‍ (34) ആണ് മരിച്ചത്.

ശനിയാഴ്ച രാത്രിയാണ് സംഭവം. ചിണ്ടക്കിയിലെ ഭാര്യവീട്ടില്‍നിന്ന് മടങ്ങുകയായിരുന്ന രങ്കന്‍ താന്നിച്ചോടിനുസമീപം കാട്ടാനയുടെ മുന്നില്‍ അകപ്പെടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. നെഞ്ചിലും മുഖത്തുമെല്ലാം ചവിട്ടേറ്റ പാടുകളുണ്ട്. ഞായറാഴ്ച രാവിലെ ഇതുവഴിവന്ന നാട്ടുകാരാണ് വഴിയരികില്‍ മരിച്ചുകിടന്നിരുന്ന രങ്കനെ കണ്ടത്. ഭാര്യ: ചന്ദ്രിക. മക്കള്‍: രഞ്ജിത, രഞ്ജിനി, രജിത.

എ.എസ്.പി. രാജ്പാല്‍ മീണ, സി.ഐ. എ.എ.റോക്കി, ഡി.എഫ്.ഒ. ജെയിംസ് മാത്യു, ഭവാനി റെയ്ഞ്ച് ഓഫീസര്‍ ജോണ്‍മാത്യു തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.
http://www.mathrubhumi.com/online/malayalam/news/story/347562/2010-06-07/kerala

Monday, May 31, 2010

ആനയുടെ ചവിട്ടേറ്റ് കാല്‍ തകര്‍ന്ന തൊഴിലാളിക്ക് നഷ്ടപരിഹാരം

Posted on: 01 Jun 2010
തിരുവനന്തപുരം: ആനയുടെ ചവിട്ടേറ്റ് ഇടതുകാല്‍ തകര്‍ന്ന ചുമട്ടുതൊഴിലാളിക്ക് 2,70,000 രൂപ നഷ്ടപരിഹാരം അനുവദിച്ചു.'ഗണേശന്‍' ആനയുടെ അതിക്രമം കാരണം കിടക്കയിലായ കൊല്ലം ചാത്തന്നൂര്‍ ശീമാട്ടി തുണ്ടുവിള വീട്ടില്‍ എം.നിയാസിനാണ് നഷ്ടപരിഹാരം കിട്ടുക. ആനയെ ഇന്‍ഷുര്‍ ചെയ്ത ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനി ഒരു ലക്ഷം രൂപ നല്‍കണം. 'ഗണേശ'ന്റെ ഉടമയായ കൊല്ലം പുത്തന്‍കുളം ജോയ് ഭവനില്‍ ഷാജി എന്ന ജി.വിശ്വംഭരനില്‍ നിന്ന് ബാക്കി തുകയായ 1,70,000 രൂപയും ഈടാക്കാന്‍ തിരുവനന്തപുരം പെര്‍മനന്റ് ലോക് അദാലത്താണ് ഉത്തരവിട്ടത്. 2005 ഏപ്രില്‍ 11നാണ് നിയാസിന് ആനയുടെ ചവിട്ടേറ്റത്. അദാലത്ത് ചെയര്‍മാന്‍ എ.ഡെന്നിസണ്‍, അംഗങ്ങളായ കെ.എം.എ. ലത്തീഫ്, ഡി.സന്തോഷ്‌കുമാര്‍ എന്നിവരാണ് ചുമട്ടുതൊഴിലാളിക്ക് ആശ്വാസമേകുന്ന വിധി പറഞ്ഞത്.

മലക്കപ്പാറയില്‍ പുലി കെണിയില്‍പ്പെട്ടു

മലക്കപ്പാറയില്‍ പുലി കെണിയില്‍പ്പെട്ടു
Mathrubhumi Posted on: 01 Jun 2010
അതിരപ്പിള്ളി/തൃശ്ശൂര്‍: നാട്ടിലിറങ്ങുന്ന പുലികളെ പേടിച്ചുകഴിയുന്ന മലക്കപ്പാറയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ പുലി കെണിയില്‍ കുടുങ്ങി. ഏകദേശം മൂന്നു വയസ്സുള്ള പെണ്‍പുലിയാണ് കൂട്ടില്‍ അകപ്പെട്ടത്. പിന്നീട് ഇതിനെ തൃശ്ശൂര്‍ മൃഗശാലയിലേക്ക് മാറ്റി. സംസ്ഥാന അതിര്‍ത്തിപ്രദേശമായ ഇവിടെ അഞ്ചുമാസത്തിനുള്ളില്‍ രണ്ടു കുട്ടികളെ പുലികള്‍ കൊല്ലുകയുണ്ടായി. ജനവരിയിലും മെയ് മാസത്തിലും ഓരോ പുലിയെ പിടികൂടുകയും ചെയ്തിരുന്നു.കീഴ്‌പെരട്ടില്‍ കൂടുവച്ചിരുന്ന സ്ഥലത്തുനിന്ന് തിങ്കളാഴ്ച പുലര്‍ച്ചെ അലര്‍ച്ച കേട്ടെന്നു നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍, ആരും ഭയന്നു പുറത്തിറങ്ങിയില്ല. നേരം പുലര്‍ന്നശേഷം ചെല്ലദുരൈ, ചന്ദ്രന്‍ എന്നിവര്‍ കൂടിനടുത്തുചെന്നു നോക്കി. പുലി കെണിയില്‍പ്പെട്ട വിവരം ഉടന്‍ വനപാലകരെ അറിയിച്ചു. നൂറുകണക്കിനു നാട്ടുകാര്‍ പുലിയെ കാണാന്‍ തടിച്ചുകൂടി.രണ്ട് അറകളുള്ള കൂട്ടില്‍ ഇരയായി ഇട്ടിരുന്ന പട്ടിയെ പുലി കൊന്നു. മുഖത്ത് മുറിവുകള്‍ ഉണ്ട്. കൂട്ടില്‍നിന്നു രക്ഷപ്പെടാന്‍ ശ്രമിക്കവെ കമ്പികളില്‍ കൊണ്ട് മുറിഞ്ഞതാണെന്നു കരുതുന്നു. വനംവകുപ്പ് വെറ്ററിനറി സര്‍ജന്‍ ഡോ.സുനിലും വെറ്റിലപ്പാറ വെറ്ററിനറി സര്‍ജന്‍ ഡോ. മാഗ്‌നസ് പോളും പുലിയെ പരിശോധിച്ചു. മുറിവുകള്‍ സാരമുള്ളതല്ലെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു. കൂടോടുകൂടിത്തന്നെ പുലിയെ ടാറ്റാ കമ്പനിയുടെ ലോറിയില്‍ വച്ച് പതിനൊന്നരയോടെ വാഴച്ചാലില്‍ എത്തിച്ചു.അവിടെനിന്നു വൈകീട്ട് നാലു മണിയോടെയാണ് തൃശ്ശൂര്‍ മൃഗശാലയിലേക്ക് കൊണ്ടുപോയത്. മുറിവുകള്‍ ഉണങ്ങിയശേഷം മൃഗശാലയില്‍നിന്ന് വനത്തില്‍ കൊണ്ടുപോയി വിടാനാണ് തീരുമാനം.കൊല്ലത്തിരുമേട് റേഞ്ച് ഓഫീസര്‍ കെ.പി. പ്രദീപിന്റെയും ഡപ്യൂട്ടി റേഞ്ച് ഓഫീസര്‍ കെ.ടി. ഉദയന്റെയും നേതൃത്വത്തില്‍ വനപാലകരും എ.എസ്.ഐ. പോളിന്റെ നേതൃത്വത്തില്‍ മലക്കപ്പാറ പോലീസും സ്ഥലത്തെത്തിയിരുന്നു. തൊട്ടടുത്ത പ്രദേശമായ തോണിമുടിയില്‍ കഴിഞ്ഞ ജനവരിയില്‍ പുലിയിറങ്ങി നാലുവയസ്സുകാരന്‍ മുകേഷിനെയും മെയ് മാസത്തില്‍ ഒമ്പതു വയസ്സുകാരന്‍ മനുശങ്കറിനെയും കൊല്ലുകയുണ്ടായി.പുലിയെ തിങ്കളാഴ്ച വൈകീട്ട് 6.15 ഓടുകൂടി തൃശ്ശൂര്‍ മൃഗശാലയില്‍ എത്തിച്ചു. വനംവകുപ്പിലെ ഡോക്ടര്‍ വി. സുനില്‍കുമാറും മൃഗശാലാ ഡോക്ടര്‍ എം.കെ. നാരായണനും പുലിയെ പരിശോധിച്ചു. മൃഗശാലയില്‍ പ്രത്യേകം ഒരുക്കിയ കൂട്ടിലാണ് പുലിയെ തല്‍ക്കാലം പാര്‍പ്പിച്ചിരിക്കുന്നത്.

-----------------------------

Malayala manorama news

തേയിലത്തോട്ടത്തിലെ കാടുകള്‍ പുലികളുടെ താവളങ്ങള്‍

Mathrubhumi Posted on: 01 Jun 2010
പുലി കുടുങ്ങിയെങ്കിലും ജനം ഭീതിയില്‍ത്തന്നെ
Posted on: 01 Jun 2010
മലക്കപ്പാറ: മലക്കപ്പാറയില്‍ കീഴ്‌പെരട്ടില്‍ പുലി കെണിയില്‍ പെട്ടെങ്കിലും ജനങ്ങള്‍ ഭീതിയില്‍ത്തന്നെ. ഇനിയും പുലികള്‍ മലക്കപ്പാറ മേഖലയില്‍ ഉണ്ടെന്നതാണ് കാരണം. കീഴ്‌പെരട്ടിലെ ഈ കൂടിനുസമീപം ഒരു വലിയ പുലിയുടെയും ഒരു ചെറിയ പുലിയുടെയും കാല്‍പ്പാടുകള്‍ കണ്ടിരുന്നു.കേരള-തമിഴ്‌നാട് അതിര്‍ത്തിപ്രദേശമായ നടുപെരട്ടിലെ തേയിലത്തോട്ടത്തില്‍ വെച്ച കൂടിനുസമീപം തിങ്കളാഴ്ച രാവിലെ ഒരു വലിയ പുലിയുടെയും ഒരു കാട്ടുപന്നിയുടെയും കാല്‍പ്പാടുകള്‍ നാട്ടുകാര്‍ കണ്ടിരുന്നു. നടുപെരട്ടില്‍ മാസങ്ങള്‍ക്കുമുമ്പ് കൂട് സ്ഥാപിച്ചെങ്കിലും ഇതുവരെയും പുലി കെണിയില്‍പ്പെട്ടിട്ടില്ല. മലക്കപ്പാറ മേഖലയില്‍ മുപ്പതിലേറെ പുലികളുണ്ടെന്നാണ് വനംവകുപ്പ് അധികൃതര്‍ പറയുന്നത്. പുലിയെ പിടിക്കാനായി മലക്കപ്പാറയില്‍ ഇനിയും കൂട് സ്ഥാപിക്കാനാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. വനപാലകര്‍ ഇത് അംഗീകരിക്കുകയും ചെയ്യുന്നുണ്ട്.

മലക്കപ്പാറ: തേയിലത്തോട്ടത്തിനുള്ളിലെ കാടുകളാണ് പുലികളുടെ താവളങ്ങള്‍. രണ്ട് തരംകാടുകളുണ്ട്. വെള്ളം ഒഴുകുന്ന ചോലകളിലും തോടുകളിലും വളര്‍ന്നുനില്‍ക്കുന്ന കുറ്റിക്കാടുകള്‍. മറ്റൊന്ന് തൊഴിലാളികള്‍ക്ക് കൃഷിചെയ്യാന്‍ ടാറ്റാ കമ്പനി നല്‍കിയ സ്ഥലങ്ങളിലെ കാടുകളും വള്ളിപ്പടര്‍പ്പുകളും.തൊഴിലാളികളെയും ആടുമാടുകളെയും വളര്‍ത്തു നായ്ക്കളെയും പിടിച്ചോ പിടിക്കാന്‍ ശ്രമിച്ചശേഷമോ പുലി ഓടിമറയുന്നത് ഈ കാടുകളിലേയ്ക്കാണ്. തൊഴിലാളികളുടെ ക്വാര്‍ട്ടേഴ്‌സുകള്‍ക്ക് സമീപത്തെ ഇത്തരം കാടുകള്‍ വെട്ടിമാറ്റണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു. കാടുകള്‍ വെട്ടിമാറ്റുന്ന കാര്യം ടാറ്റാ കമ്പനി അധികൃതരെയും മറ്റും അറിയിച്ചെങ്കിലും ഇതുവരെ യാതൊരു നടപടിയുമുണ്ടായില്ലെന്ന് തൊഴിലാളികള്‍ പറഞ്ഞു. തൊഴിലുറപ്പു പദ്ധതിയില്‍പ്പെടുത്തി കാടുകള്‍ ഉടന്‍ വെട്ടിമാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.