Mathrubhumi Posted on: 01 Jun 2010
പുലി കുടുങ്ങിയെങ്കിലും ജനം ഭീതിയില്‍ത്തന്നെ
Posted on: 01 Jun 2010
മലക്കപ്പാറ: മലക്കപ്പാറയില്‍ കീഴ്‌പെരട്ടില്‍ പുലി കെണിയില്‍ പെട്ടെങ്കിലും ജനങ്ങള്‍ ഭീതിയില്‍ത്തന്നെ. ഇനിയും പുലികള്‍ മലക്കപ്പാറ മേഖലയില്‍ ഉണ്ടെന്നതാണ് കാരണം. കീഴ്‌പെരട്ടിലെ ഈ കൂടിനുസമീപം ഒരു വലിയ പുലിയുടെയും ഒരു ചെറിയ പുലിയുടെയും കാല്‍പ്പാടുകള്‍ കണ്ടിരുന്നു.കേരള-തമിഴ്‌നാട് അതിര്‍ത്തിപ്രദേശമായ നടുപെരട്ടിലെ തേയിലത്തോട്ടത്തില്‍ വെച്ച കൂടിനുസമീപം തിങ്കളാഴ്ച രാവിലെ ഒരു വലിയ പുലിയുടെയും ഒരു കാട്ടുപന്നിയുടെയും കാല്‍പ്പാടുകള്‍ നാട്ടുകാര്‍ കണ്ടിരുന്നു. നടുപെരട്ടില്‍ മാസങ്ങള്‍ക്കുമുമ്പ് കൂട് സ്ഥാപിച്ചെങ്കിലും ഇതുവരെയും പുലി കെണിയില്‍പ്പെട്ടിട്ടില്ല. മലക്കപ്പാറ മേഖലയില്‍ മുപ്പതിലേറെ പുലികളുണ്ടെന്നാണ് വനംവകുപ്പ് അധികൃതര്‍ പറയുന്നത്. പുലിയെ പിടിക്കാനായി മലക്കപ്പാറയില്‍ ഇനിയും കൂട് സ്ഥാപിക്കാനാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. വനപാലകര്‍ ഇത് അംഗീകരിക്കുകയും ചെയ്യുന്നുണ്ട്.
മലക്കപ്പാറ: തേയിലത്തോട്ടത്തിനുള്ളിലെ കാടുകളാണ് പുലികളുടെ താവളങ്ങള്‍. രണ്ട് തരംകാടുകളുണ്ട്. വെള്ളം ഒഴുകുന്ന ചോലകളിലും തോടുകളിലും വളര്‍ന്നുനില്‍ക്കുന്ന കുറ്റിക്കാടുകള്‍. മറ്റൊന്ന് തൊഴിലാളികള്‍ക്ക് കൃഷിചെയ്യാന്‍ ടാറ്റാ കമ്പനി നല്‍കിയ സ്ഥലങ്ങളിലെ കാടുകളും വള്ളിപ്പടര്‍പ്പുകളും.തൊഴിലാളികളെയും ആടുമാടുകളെയും വളര്‍ത്തു നായ്ക്കളെയും പിടിച്ചോ പിടിക്കാന്‍ ശ്രമിച്ചശേഷമോ പുലി ഓടിമറയുന്നത് ഈ കാടുകളിലേയ്ക്കാണ്. തൊഴിലാളികളുടെ ക്വാര്‍ട്ടേഴ്‌സുകള്‍ക്ക് സമീപത്തെ ഇത്തരം കാടുകള്‍ വെട്ടിമാറ്റണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു. കാടുകള്‍ വെട്ടിമാറ്റുന്ന കാര്യം ടാറ്റാ കമ്പനി അധികൃതരെയും മറ്റും അറിയിച്ചെങ്കിലും ഇതുവരെ യാതൊരു നടപടിയുമുണ്ടായില്ലെന്ന് തൊഴിലാളികള്‍ പറഞ്ഞു. തൊഴിലുറപ്പു പദ്ധതിയില്‍പ്പെടുത്തി കാടുകള്‍ ഉടന്‍ വെട്ടിമാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
No comments:
Post a Comment