Mathrubhumi Posted on: 13 Sep 2010
ശക്തന്‍ മത്സ്യമാര്‍ക്കറ്റില്‍ സ്റ്റാള്‍ നമ്പര്‍ 58ല്‍ കെ.ആര്‍.തോമസിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാള്‍ സൈമണ്‍ എന്നയാളാണ് നടത്തുന്നത്. ഇയാള്‍ ഒളിവിലാണ്. കടല്‍പ്പന്നിയുടെ ഇറച്ചി എന്നപേരിലാണ് ഇവിടെ ഡോള്‍ഫിന്റെ ഇറച്ചി കുറച്ചുകാലമായി വിറ്റുവന്നിരുന്നത്. എന്നാല്‍ സ്ഥിരം വാങ്ങുന്നവര്‍ക്ക് ഇത്‌ഡോള്‍ഫിന്‍േറത് ആണെന്ന് അറിയാമായിരുന്നു. കിലോഗ്രാമിന് 200രൂപവരെയാണ് വില ഈടാക്കിയിരുന്നത്.
രഹസ്യ വിവരം കിട്ടിയതിനെ തുടര്‍ന്ന് വനപാലകര്‍ കടസ്ഥിരമായി നിരീക്ഷിച്ചുവരികയായിരുന്നു. നുറുക്കിയതെങ്കിലും നീണ്ട ചുണ്ടും മറ്റും ഡോള്‍ഫിന്റെതാണ് ഇറച്ചിയെന്ന് തിരിച്ചറിയാന്‍ ഇടയാക്കി. എവിടെ നിന്നാണ് ഇറച്ചി കൊണ്ടുവരുന്നതെന്ന് വനം വകുപ്പ് അന്വേഷണം തുടങ്ങി. ഫൈ്‌ളയിങ് സ്‌ക്വാഡ് റേഞ്ച് ഓഫീസര്‍ സി.എസ്. പ്രഭുദാസന്‍, ഗാര്‍ഡുമാരായ എം.സി.ഉണ്ണികൃഷ്ണന്‍, എം.വി.ജോഷി, പി.ടി.ഇഗ്‌നേഷ്യസ് എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്.
No comments:
Post a Comment