Sunday, June 6, 2010

മലക്കപ്പാറയില്‍ വീണ്ടും പുലി കെണിയില്‍

Mathrubhumi news Posted on: 07 Jun 2010

മലക്കപ്പാറ(അതിരപ്പിള്ളി):സംസ്ഥാന അതിര്‍ത്തിപ്രദേശമായ മലക്കപ്പാറയില്‍ ഒരാഴ്ചയ്ക്കുള്ളില്‍ രണ്ടാമതും പുലി കെണിയില്‍പ്പെട്ടു. നടുപെരട്ട് ഭാഗത്ത് വെച്ച കൂട്ടിലാണ് പുലി അകപ്പെട്ടത്. ആറുവയസ്സുള്ള ആണ്‍ പുലിയാണിത്.

ടാറ്റാതേയിലതോട്ടത്തിലെ ഫീല്‍ഡ് ഓഫീസര്‍ ജോസ്‌വ ഞായറാഴ്ച രാത്രി അതുവഴിവന്നപ്പോഴാണ് കൂട്ടില്‍ പുലിയെ കണ്ടത്. ഉടന്‍ നാട്ടുകാരെയും വനംവകുപ്പ് അധികൃതരെയും അറിയിച്ചു. മലക്കപ്പാറ പോലീസുംകൊല്ലത്തിരുമേട് റേഞ്ച് ഓഫീസര്‍ പി.കെ.പ്രദീപ്കുമാര്‍, ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ കെ.പി.ഉദയന്‍ എന്നിവരുടെ നേതൃത്വത്തില്‍ വനപാലക സംഘവും സ്ഥലത്തെത്തി. ഈ ഭാഗത്ത് മൂന്നു പുലികളുടെ കാല്‍പ്പാടുകള്‍ മുമ്പ് തന്നെ കണ്ടിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നുവയസ്സുള്ള പെണ്‍പുലി ഇവിടെ കെണിയില്‍പ്പെട്ടിരുന്നു. അതിനെ തല്ക്കാലത്തേയ്ക്ക് തൃശ്ശൂര്‍ മൃഗശാലയിലേക്ക് മാറ്റിയിരിക്കുകയാണ്.
http://www.mathrubhumi.com/online/malayalam/news/story/347728/2010-06-07/kerala

No comments:

Post a Comment