Friday, March 12, 2010

പിണറായിയില്‍ പുലിയിറങ്ങിയതായി അഭ്യൂഹം

by Mathrubhumi daily Posted on: 12 Mar 2010


പിണറായി: പിണറായിയിലും പരിസര പ്രദേശങ്ങളിലും പുലി ഇറങ്ങിയതായി അഭ്യൂഹം. കേളാലൂര്‍, പിണറായി, ഡോക്ടര്‍മുക്ക് പ്രദേശങ്ങളിലുള്ളവരാണ് പുലിഭീതിയില്‍ കഴിയുന്നത്. പുലിയെ വ്യാഴാഴ്ച രാത്രി ചിലര്‍ കണ്ടതായി പറയപ്പെടുന്നു. പുലി പിടിച്ചതെന്ന് സംശയിക്കുന്ന നായയുടെ അവശിഷ്ടം പിണറായിക്ക് സമീപം കാട്ടില്‍ കണ്ടെത്തി.

കൊട്ടിയൂരില്‍ നിന്നുള്ള വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഈ പ്രദേശങ്ങള്‍ പരിശോധിച്ചു. എന്നാല്‍ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടില്ല. വെള്ളിയാഴ്ച പകല്‍ കൂടുതല്‍ പരിശോധനകള്‍ ഇവര്‍ നടത്തും. കേളാലൂരിന് സമീപം അമ്പലക്കാട്ടില്‍ പുലിയെ ആകര്‍ഷിക്കാന്‍ നായയെ കെട്ടിയിട്ട് നിരീക്ഷിക്കുന്നുണ്ട്.

No comments:

Post a Comment