Tuesday, June 15, 2010
Monday, June 7, 2010
മംഗലാംകുന്ന് രാമചന്ദ്രന്‍ ചരിഞ്ഞു
Mathrubhumi news Posted on: 07 Jun 2010
Another Crime
ശനിയാഴ്ച രാത്രിയോടെയാണ് അസുഖം കണ്ടത്. എരണ്ടക്കെട്ട് ബാധിച്ച് പെട്ടെന്നുള്ള മരണം അപൂര്‍വമാണെന്ന് സ്ഥലത്തെത്തിയ ഡോ.രാജീവ് പറഞ്ഞു.
ഒന്നരവര്‍ഷം മുമ്പ് വല്ലപ്പുഴയില്‍നിന്നാണ് രാമചന്ദ്രനെ വാങ്ങിയത്. പൊതുവെ ശാന്തനായിരുന്നു രാമചന്ദ്രനെന്ന് ഉടമസ്ഥരായ എം.എ.പരമേശ്വരനും ഹരിദാസും പറഞ്ഞു. രാമചന്ദ്രന് 45 വയസ്സായിരുന്നു. ഉണ്ണിയാണ് ഒന്നാംപാപ്പാന്‍.വനം, പോലീസ് ഉദ്യോഗസ്ഥര്‍ പരിശോധനകള്‍ നടത്തി.
http://www.mathrubhumi.com/thrissur/news/348454/
Sunday, June 6, 2010
മലക്കപ്പാറയില്‍ വീണ്ടും പുലി കെണിയില്‍
Mathrubhumi news Posted on: 07 Jun 2010
മലക്കപ്പാറ(അതിരപ്പിള്ളി):സംസ്ഥാന അതിര്‍ത്തിപ്രദേശമായ മലക്കപ്പാറയില്‍ ഒരാഴ്ചയ്ക്കുള്ളില്‍ രണ്ടാമതും പുലി കെണിയില്‍പ്പെട്ടു. നടുപെരട്ട് ഭാഗത്ത് വെച്ച കൂട്ടിലാണ് പുലി അകപ്പെട്ടത്. ആറുവയസ്സുള്ള ആണ്‍ പുലിയാണിത്.ടാറ്റാതേയിലതോട്ടത്തിലെ ഫീല്‍ഡ് ഓഫീസര്‍ ജോസ്‌വ ഞായറാഴ്ച രാത്രി അതുവഴിവന്നപ്പോഴാണ് കൂട്ടില്‍ പുലിയെ കണ്ടത്. ഉടന്‍ നാട്ടുകാരെയും വനംവകുപ്പ് അധികൃതരെയും അറിയിച്ചു. മലക്കപ്പാറ പോലീസുംകൊല്ലത്തിരുമേട് റേഞ്ച് ഓഫീസര്‍ പി.കെ.പ്രദീപ്കുമാര്‍, ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ കെ.പി.ഉദയന്‍ എന്നിവരുടെ നേതൃത്വത്തില്‍ വനപാലക സംഘവും സ്ഥലത്തെത്തി. ഈ ഭാഗത്ത് മൂന്നു പുലികളുടെ കാല്‍പ്പാടുകള്‍ മുമ്പ് തന്നെ കണ്ടിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നുവയസ്സുള്ള പെണ്‍പുലി ഇവിടെ കെണിയില്‍പ്പെട്ടിരുന്നു. അതിനെ തല്ക്കാലത്തേയ്ക്ക് തൃശ്ശൂര്‍ മൃഗശാലയിലേക്ക് മാറ്റിയിരിക്കുകയാണ്.
http://www.mathrubhumi.com/online/malayalam/news/story/347728/2010-06-07/kerala
കാട്ടാനയുടെ ചവിട്ടേറ്റ് ആദിവാസിയുവാവ് മരിച്ചു
Mathrubhumi news Posted on: 07 Jun 2010
അഗളി: മുക്കാലിക്കടുത്ത് ചിണ്ടക്കിയില്‍ കാട്ടാനയുടെ ചവിട്ടേറ്റ് ആദിവാസിയുവാവ് മരിച്ചു. കക്കുപ്പടി ഊരിലെ അയ്യപ്പന്റെ മകന്‍ രങ്കന്‍ (34) ആണ് മരിച്ചത്.
ശനിയാഴ്ച രാത്രിയാണ് സംഭവം. ചിണ്ടക്കിയിലെ ഭാര്യവീട്ടില്‍നിന്ന് മടങ്ങുകയായിരുന്ന രങ്കന്‍ താന്നിച്ചോടിനുസമീപം കാട്ടാനയുടെ മുന്നില്‍ അകപ്പെടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. നെഞ്ചിലും മുഖത്തുമെല്ലാം ചവിട്ടേറ്റ പാടുകളുണ്ട്. ഞായറാഴ്ച രാവിലെ ഇതുവഴിവന്ന നാട്ടുകാരാണ് വഴിയരികില്‍ മരിച്ചുകിടന്നിരുന്ന രങ്കനെ കണ്ടത്. ഭാര്യ: ചന്ദ്രിക. മക്കള്‍: രഞ്ജിത, രഞ്ജിനി, രജിത.
എ.എസ്.പി. രാജ്പാല്‍ മീണ, സി.ഐ. എ.എ.റോക്കി, ഡി.എഫ്.ഒ. ജെയിംസ് മാത്യു, ഭവാനി റെയ്ഞ്ച് ഓഫീസര്‍ ജോണ്‍മാത്യു തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.
http://www.mathrubhumi.com/online/malayalam/news/story/347562/2010-06-07/kerala

Subscribe to:
Posts (Atom)